Tuesday, October 16th, 2018

‘പോര്‍ട്ടല്‍, പോര്‍ട്ടല്‍ പ്ലസ്’ ഫെയ്സ്ബുക്ക് വീഡിയോ കോളിങ് ഉപകരണങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണങ്ങള്‍ വഴിയുള്ള വീഡിയോ കോളുകളെല്ലാം എന്‍ക്രിപ്റ്റഡ് ആയിരിക്കും

Published On:Oct 10, 2018 | 10:45 am

ഫെയ്സ്ബുക്ക് പോര്‍ട്ടല്‍, പോര്‍ട്ടല്‍ പ്ലസ് പുതിയ രണ്ട് വീഡിയോ കോളിങ് ഉപകരണങ്ങള്‍ പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണങ്ങള്‍ വഴിയുള്ള വീഡിയോ കോളുകളെല്ലാം എന്‍ക്രിപ്റ്റഡ് ആയിരിക്കും. ആമസോണ്‍ അലെക്സ സ്മാര്‍ട് അസിസ്റ്റന്റ് സേവനം ലഭ്യമായ ഈ ഉപകരണം ഒരു ഡിജിറ്റല്‍ സ്മാര്‍ട് സ്പീക്കറായും ഉപയോഗിക്കാവുന്നതാണ്. ശബ്ദ നിര്‍ദേശങ്ങളിലൂടെ വീഡിയോ കോള്‍ ചെയ്യാനും ഇതില്‍ സാധിക്കും.
199 ഡോളറാണ് പോര്‍ട്ടലിന് വില ഇത് ഏകദേശം 17500 രൂപ വരും. പോര്‍ട്ടല്‍ പ്ലസിന് 349 ഡോളര്‍ ഏകദേശം 24,777രൂപ ആണ് വില. വൈഡ് സക്രീന്‍ ഡിസ്പ്ലേയാണ് രണ്ട് ഉപകരണങ്ങള്‍ക്കും ഉള്ളത്. സ്‌ക്രീനിന് താഴെയായി ഒരു സൗണ്ട് ബാറും ഉണ്ട്. ഉപയോക്താവിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള സ്മാര്‍ട് ക്യാമറയാണ് പോര്‍ട്ടല്‍ ഉപകരണങ്ങള്‍ക്കുള്ളത്. നടന്ന് കൊണ്ട് സംസാരിക്കുമ്പോഴും ക്യാമറ
ഉപയോക്താവിന് നേരെ തന്നെ നില്‍ക്കുന്നു. അതുവഴി വീഡിയോകോളില്‍ എപ്പോഴും ഉപയോക്താവിനെ കാണാന്‍ സാധിക്കും. ഇതിലെ സ്മാര്‍ട് സൗണ്ട് സംവിധാനം പശ്ചാത്തലത്തില്‍ നിന്നുള്ള ബഹളങ്ങള്‍ കുറയ്ക്കുകയും സംസാരിക്കുന്നയാളിന്റെ ശബ്ദത്തിന് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നു. ഒരേ സമയം ഏഴ് ആളുകളോട് വരെ ഗ്രൂപ്പ് കോള്‍ ചെയ്യാനാവും.

LIVE NEWS - ONLINE

  • 1
    4 mins ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    2 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    9 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു