Saturday, April 20th, 2019

‘ഡേറ്റിങ് ആപ്’ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്!

ഈ പുതിയ സേവനം ഉപയോക്താക്കളുടെ സ്വകാര്യതയെ പൂര്‍ണമായി മാനിച്ച് കൊണ്ടാവും ആരംഭിക്കുകയെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി

Published On:May 3, 2018 | 10:06 am

‘ഡേറ്റിങ് ആപ്പ്’ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് എത്തുന്നു. കമ്പനിയുട ഡെവലപ്പര്‍മാരുടെ കോണ്‍ഫറന്‍സിലാണ് ഡേറ്റിങ് ആപ് പുറത്തിറക്കുമെന്ന് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഈ പുതിയ സേവനം ഉപയോക്താക്കളുടെ സ്വകാര്യതയെ പൂര്‍ണമായി മാനിച്ച് കൊണ്ടാവും ആരംഭിക്കുകയെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. പുതിയ ആപ്പിലൂടെ അര്‍ഥപൂര്‍ണമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഡേറ്റിങ്ങിനായി പ്രത്യേക പ്രൊഫൈല്‍ നിര്‍മ്മിക്കാനാവും. എന്നാല്‍, ഫേസ്ബുക്ക് ന്യൂസ്ഫീഡിലോ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കോ ഈ പ്രൊഫൈല്‍ കാണാനാവില്ല. പ്രൊഫൈല്‍ നിര്‍മ്മിച്ച ശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കും, ലൊക്കേഷനും അനുസരിച്ചുള്ള ഗ്രൂപ്പുകളും ഇവന്റുകളും കാണാനാകും. ഇതുവെച്ച് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    4 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    5 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    5 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും