Thursday, September 20th, 2018

‘വാച്ച് പാര്‍ട്ടി’ പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ക്കെല്ലാം ഒരു വീഡിയോ ഒരേ സമയമിരുന്ന് കാണാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്

Published On:Jul 27, 2018 | 8:25 am

ഫെയ്സ്ബുക്ക് ‘വാച്ച് പാര്‍ട്ടി’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ക്കെല്ലാം ഒരു വീഡിയോ ഒരേ സമയമിരുന്ന് കാണാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. വാച്ച് പാര്‍ട്ടി ഫീച്ചര്‍ വഴി, ഫെയ്സ്ബുക്കില്‍ വരുന്ന ലൈവ് വീഡിയോകളും റെക്കോര്‍ഡെഡ് വീഡിയോകളും ഒന്നിലധികം ആളുകള്‍ക്ക് ഒരേസമയം കാണാനും പരസ്പരം ആശയ വിനിമയം നടത്താനും സാധിക്കും. ഗ്രൂപ്പ് അംഗങ്ങള്‍ക്കായാണ് ഈ ഫീച്ചര്‍. ഗ്രൂപ്പിലെ ആരെങ്കിലും വീഡിയോ തിരഞ്ഞ് കണ്ടെത്തുകയും അത് കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുകയും വേണം. വീഡിയോ പ്ലേ ചെയ്യുന്ന സമയത്ത് അംഗങ്ങള്‍ക്ക് ചാറ്റ് ചെയ്യുന്നതിനുള്ള വിന്‍ഡോയും സ്‌ക്രീനിലുണ്ടാവും.
വീഡിയോ സ്ട്രീമിങിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഫെയ്സ്ബുക്ക് നടത്തിവരുന്നത്. അതിന്റെ ഭാഗമായാണ് വീഡിയോകളിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. വാച്ച് പാര്‍ട്ടി ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ മറ്റ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി ഫെയ്സ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കി. വാച്ച് പാര്‍ട്ടി ഫീച്ചര്‍ ഒരേ സമയം രണ്ട് പേര്‍ക്ക് നിയന്ത്രിക്കാനാകുന്ന കോ ഹോസ്റ്റിങ് ഫീച്ചര്‍ ആണ് അതിലൊന്ന്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വീഡിയോകള്‍ നിര്‍ദേശിക്കാന്‍ സാധിക്കുന്ന ക്രൗഡ് സോഴ്സിങ് ഫീച്ചറാണ് രണ്ടാമത്തേത്. അതേസമയം ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോള്‍ എത്തുമെന്ന കാര്യം ഫെയ്സ്ബുക്ക് വ്യക്തമാക്കിയില്ല.

LIVE NEWS - ONLINE

  • 1
    10 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    11 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    13 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    16 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    17 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    18 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    19 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    21 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    21 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു