Saturday, July 20th, 2019

ഫെയ്സ്ബുക്ക് ആപ്പിലേക്ക് മെസഞ്ചര്‍ എത്തുന്നു

2014 ലാണ് ഫെയ്സ്ബുക്കിന്റെ പ്രധാന ആപ്പില്‍ നിന്നും സന്ദേശങ്ങള്‍ അയക്കുന്നതിനായുള്ള മെസഞ്ചര്‍ സംവിധാനത്തെ പൂര്‍ണമായും വേര്‍പെടുത്തിയത്

Published On:Apr 17, 2019 | 10:43 am

2014 ലാണ് ഫെയ്സ്ബുക്കിന്റെ പ്രധാന ആപ്പില്‍ നിന്നും സന്ദേശങ്ങള്‍ അയക്കുന്നതിനായുള്ള മെസഞ്ചര്‍ സംവിധാനത്തെ പൂര്‍ണമായും വേര്‍പെടുത്തിയത്. ഇതോടെ ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്യാന്‍ മെസഞ്ചര്‍ എന്ന ആപ്ലിക്കേഷന്‍ അധികമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും ഫെയ്സ്ബുക്ക് പിന്തിരിയുകയാണെന്ന് ആപ്പ് ഗവേഷകനായ ജെയ്ന്‍ മാഞ്ചൂന്‍ വോങ് പറയുന്നു.
ഫെയ്സ്ബുക്കിന്റെ ഒരു ബീറ്റാ പതിപ്പിലുള്ള മെസഞ്ചര്‍ ഐക്കണ്‍ തുറന്നപ്പോള്‍ മെസഞ്ചര്‍ ആപ്പിലേക്ക് പോവുന്നതിന് പകരം തന്നെ പുതിയൊരു ചാറ്റ് വിന്‍ഡോയിലേക്കാണ് കൊണ്ടുപോയതെന്ന് ജെയ്ന്‍ പറയുന്നു. എന്നാല്‍ ഈ പുതിയ ചാറ്റ് വിന്‍ഡോയില്‍ മെസഞ്ചര്‍ ആപ്പിലെ ചുരുക്കം ചില ഫീച്ചറുകള്‍ മാത്രമാണ് ലഭ്യമാവുന്നത്. മെസേജ് റിയാക്ഷനുകള്‍, വോയ്സ് കോള്‍, ചിത്രങ്ങള്‍ അയക്കുക തുടങ്ങിയ സേവനങ്ങള്‍ക്ക് മെസഞ്ചര്‍ ആപ്പ് തുറക്കേണ്ടതായി വരും.

LIVE NEWS - ONLINE

  • 1
    1 hour ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    1 hour ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    2 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    2 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    3 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    3 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    4 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    4 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും