Wednesday, February 21st, 2018

ബ്ലൂവെയ്‌ലിനെ നേരിടാനൊരുങ്ങി ഫെയ്‌സ് ബുക്ക്

ഫെയ്‌സ് ബുക്കിന്റെ സേഫ്റ്റി സെന്ററില്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്നൊരു ഭാഗം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്

Published On:Sep 9, 2017 | 10:56 am

ഗെയിം എന്ന പേരില്‍ കൗമാരക്കാരുടെ കൊലയാളിയായി മാറിയ ബ്ലൂവെയ്‌ലിന്‍ ഗെയിമിനെ നേരിടാന്‍ ഒരുങ്ങി ഫെയ്‌സ് ബുക്ക്. ഫെയ്‌സ് ബുക്കിന്റെ സേഫ്റ്റി സെന്ററില്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്നൊരു ഭാഗം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സ്വയം പീഡിപ്പിക്കല്‍, ആത്മഹത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍വൈന്‍ ചാലഞ്ചുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഹാഷ്ടാഗുകളും വാക്കുകളും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായി ഫെയ്‌സ് ബുക്ക് അറിയിച്ചു. ഇത്തരം ചതിയില്‍ വീഴുന്നവര്‍ പലരും ദുര്‍ബല ഹൃദയമുള്ളവരോ, ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ആണ്. ഇത്തരക്കാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും. അത്തരം ചിന്തകളുള്ള സുഹൃത്തുക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍, അധ്യാപകര്‍, കൗമാരക്കാര്‍, നിയമപാലകര്‍, എന്നിവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സേഫ്റ്റി സെന്ററില്‍ ഉണ്ട്. മുമ്പ് തന്നെ ആത്മഹത്യാ പ്രവണതയും, നിരാശയും അനുഭവിച്ചിരിക്കുന്നവരാണ് ആത്മഹത്യ ചെയ്തിട്ടുള്ളതെന്നാണ് ഓദ്യോഗിക വിശദീകരണം. ഈ സാഹചര്യത്തിലാണ് ഫെയ്‌സ് ബുക്ക് ആത്മഹത്യാ പ്രതിരോധ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    33 mins ago

    മാണിക്യ മലരിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

  • 2
    1 hour ago

    മുഖ്യമന്ത്രി സമാധാനയോഗം വിളിക്കണം: കെസി ജോസഫ്

  • 3
    2 hours ago

    കണ്ണൂരിലെ സമാധാന യോഗത്തില്‍ ബഹളം, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

  • 4
    2 hours ago

    ഒഞ്ചിയത്തെ സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എം.പി ധര്‍ണ

  • 5
    2 hours ago

    തലയെ ഇരുമ്പുകൂട്ടിലാക്കി!..ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ..

  • 6
    2 hours ago

    എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അടുത്താഴ്ച എത്തും

  • 7
    2 hours ago

    തന്റെ അഴകളവുകളെ ഒരുപാടു പേര്‍ ആരാധിച്ചു

  • 8
    3 hours ago

    പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

  • 9
    3 hours ago

    ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത: കെ സുധാകരന്‍