Friday, September 21st, 2018

ഡേറ്റ ദുരുപയോഗം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് ഫെയ്സ്ബുക്ക് പാരിതോഷികം നല്‍കാനൊരുങ്ങുന്നു

എന്നാല്‍, ഇതിന് തെളിവുകള്‍ ഹാജരാക്കണമെന്നും ഫെയ്സ്ബുക്ക് സുരക്ഷാവിഭാഗം മേധാവി പ്രസ്താവനയില്‍ പറഞ്ഞു

Published On:Apr 12, 2018 | 8:37 am

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് ഫെയ്സ്ബുക്ക് പാരിതോഷികം നല്‍കാനൊരുങ്ങുന്നു.
കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ വിമര്‍ശനശരങ്ങളേറ്റുവാങ്ങിയ സാഹചര്യത്തില്‍ വിവരസംരക്ഷണം കൂടുതല്‍ ശക്തമാക്കാനുള്ള ഫെയ്സ്ബുക്ക് ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. എന്നാല്‍, ഇതിന് തെളിവുകള്‍ ഹാജരാക്കണമെന്നും ഫെയ്സ്ബുക്ക് സുരക്ഷാവിഭാഗം മേധാവി കോളിന്‍ ഗ്രീന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയമായി സ്വാധീനം ചെലുത്തുന്നതിനോ അഴിമതിക്കോ മറ്റെന്തെങ്കിലും ലാഭത്തിനോവേണ്ടി വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളാണ് ഫെയ്സ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്. ലഭിക്കുന്ന വിവരത്തിന്റെ വ്യാപ്തിക്കനുസരിച്ചായിരിക്കും പാരിതോഷികം നല്‍കുക.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    7 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    8 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    9 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    10 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം