Sunday, September 23rd, 2018

നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ്..!

കടലമാവ്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്

Published On:Aug 24, 2018 | 10:59 am

ചര്‍മത്തിന് നിറം വരുത്താനുളള പ്രധാനപ്പെട്ട ഒരു വഴിയാണ് കടലമാവ്. കടലമാവ് നിറം വരുത്താന്‍ മാത്രമല്ല, പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കൂടിയാണ്. ചര്‍മം വെളുക്കാന്‍ കടലമാവ് പല തരത്തിലും ഉപയോഗിയ്ക്കാം.
കടലമാവ്, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. നാരങ്ങാനീരിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ നല്ലതാണ്. ഇതും ചര്‍മത്തിനു നിറം നല്‍കുന്നു. ഈ മിശ്രിതം പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.
കടലമാവ്, തൈര് എന്നിവ കലര്‍ത്തി ഫേസ് മാസ്‌കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. കടലമാവ്, തൈര് എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
കഴുത്തിലും കക്ഷത്തിലുമെല്ലാമുള്ള കറുത്ത നിറം അകറ്റാന്‍ കടലമാവിനു സാധിയ്ക്കും. കടലമാവ് തൈര്, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതിനു ശേഷം എള്ളെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യാം.
കടലമാവ്, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കുന്ന ഒന്നാണ്. ഇതു ചര്‍മത്തിന് നിറം മാത്രമല്ല, മുഖത്തിന്റെ ടോണ്‍ നന്നാക്കുകയും ചെയ്യും. പാല്‍ ചര്‍മത്തിനു ഈര്‍പ്പം നല്‍കാനും നല്ലതാണ്. പാലും കടലമാവും കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ചര്‍മത്തിന് നിറവും മൃദുത്വവും ലഭിയ്ക്കും.

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    9 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി