Friday, February 22nd, 2019

മുഖം തിളങ്ങാന്‍ ആവിപിടിക്കാം!

ആവിപിടിക്കുന്നതിലൂടെ മുഖോപരിതലത്തിലെ നിര്‍ജീവമായ തൊലി ഇല്ലാതാകുന്നു, ഇത് തിളക്കം നിലനിര്‍ത്തുന്നു

Published On:Mar 29, 2018 | 11:37 am

മുഖത്ത് ആവിപിടിക്കുന്നത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു, മുഖത്ത് ആവിപിടിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങളാണ് ഉള്ളത്. മുഖത്തെ തിളക്കം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ആവിപിടിക്കുമ്പോള്‍ മുഖം വിയര്‍ക്കുന്നത് മുഖത്ത് അടഞ്ഞുകൂടുന്നു അഴുക്കും മറ്റു പൊടിപടലങ്ങളും നീങ്ങുന്നതിന് സഹായിക്കും. ആവിപിടിക്കുന്നതിലൂടെ മുഖോപരിതലത്തിലെ നിര്‍ജീവമായ തൊലി ഇല്ലാതാകുന്നു, ഇത് തിളക്കം നിലനിര്‍ത്തുന്നു. മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
മുഖക്കുരു ഇല്ലാതാക്കാന്‍ ആവിപിടിക്കുന്നത് നല്ലതാണ്. ഇതിനായി ആവിപിടിച്ചതിന് ശേഷം എസ് ക്യൂബ് മുഖത്ത് പുരട്ടാം, ആവിപിടിക്കുമ്പോള്‍ ചൂടുവഴി മുഖക്കുരുവിലെ പസ് പുറത്തേക്ക് വരുകയും, ഐസ് ക്യൂബ് വയ്ക്കുന്നതു വഴി പുതിയ മുഖക്കുരുക്കള്‍ വരാതിരിക്കുകയും ചെയ്യുന്നു. ആവിപിടിക്കുന്ന വെള്ളത്തില്‍ ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ഇടുന്നത് നല്ലതാണ്. അഞ്ച് മുതല്‍ പത്ത് മിനുട്ട് വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം. മാസത്തില്‍ രണ്ടുപ്രാവശ്യം മാത്രം ആവികൊള്ളാന്‍ ശ്രദ്ധിക്കുക. അതുപോലെ ചൂട് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

LIVE NEWS - ONLINE

  • 1
    21 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    5 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി