Wednesday, May 22nd, 2019

ചര്‍മ്മ സംരക്ഷണത്തിന് വീട്ടില്‍ ചെയ്യാവുന്ന ഫേഷ്യല്‍

ഉരുളക്കിഴങ്ങ്, പാല്‍, തേന്‍ എന്നിവ ഉണ്ടെങ്കില്‍ നല്ല ഫേഷ്യല്‍ വീട്ടില്‍ ചെയ്യാവുന്നതാണ്

Published On:May 11, 2019 | 10:23 am

ഉരുളക്കിഴങ്ങ് ചര്‍മ്മത്തിന് നിറം വര്‍ധിക്കാനും, യൗവനം നിലനിര്‍ത്താനും ഏറെ സഹായിക്കുന്നതാണ്. മുഖത്തെ അഴുക്ക് ഇല്ലാതാക്കി ക്ലീന്‍ ആക്കാന്‍ ഉരുളക്കിഴങ്ങ് ഏറെ സഹായിക്കുന്നു. ഉരുളക്കിഴങ്ങ്്, പാല്‍, തേന്‍ എന്നിവ ഉണ്ടെങ്കില്‍ നല്ല ഫേഷ്യല്‍ വീട്ടില്‍ ചെയ്യാവുന്നതാണ്. ഇതിനായി ഒരോ ഘട്ടങ്ങളുണ്ട്.
ഇതിനായി ആദ്യം ചെയ്യേണ്ടത് ക്ലെന്‍സിംഗ് ആദ്യം മുഖം ക്ലീന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. ്അല്‍പം ക്ലെന്‍സര്‍ ആണ് ഉപയോഗിക്കേണ്ടത്. അതിനായി ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടാം. രണ്ട് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലൊരു ആസ്ട്രിജന്റ് ആണ് ഉരുളക്കിഴങ്ങ് നീര്. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ ഒളിച്ചിരിക്കുന്ന അഴുക്കിനെയെല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
സ്‌ക്രബ്ബിഗ് ആണ് അടുത്തതായി ചെയ്യേണ്ട കാര്യം. ഉരുളക്കിഴങ്ങ് നീര് ഒന്ന്, അല്‍പം പാല്‍, തേന്‍ മൂന്ന് സ്പൂണ്‍ പഞ്ചസാര നാല് സ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് 5 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
മൂന്നാമതായി ചെയ്യേണ്ട കാര്യമാണ് സ്റ്റീമിംഗ്. ആവി പിടിക്കുന്നത് ചര്‍മ്മത്തില്‍ അടഞ്ഞിരിക്കുന്ന കോശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അഞ്ച് മിനിട്ടോളം ഇത് തുടരണം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.
ഫേസ് മാസ്‌ക് ഫേഷ്യല്‍ ചെയ്യുകയാണ് അവസാനമായി ചെയ്യേണ്ട കാര്യം. ഉരുളക്കിഴങ്ങ് നീര്, മുള്‍ട്ടാണി മിട്ടി, റോസ് വാട്ടര്‍, അല്‍പം പാല്‍ എന്നിവ മിക്‌സ് ചെയ്താണ് ഫേസ് മാസ്‌ക് തയ്യാറേക്കണ്ടത്. ഈ മിശ്രിതങ്ങളെല്ലാം നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കിയ ഫേസ് മാസ്‌ക് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറോളം ഇത് മുഖത്ത് ഉണ്ടാവണം. ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.ാേ

LIVE NEWS - ONLINE

  • 1
    3 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    25 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു