Sunday, November 18th, 2018

ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു

ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു.

Published On:Aug 4, 2018 | 12:36 pm

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു. എസ്.യു.വി വാഹനത്തിലെത്തിയ ആളാണ് ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്
ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം. പ്രധാന ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും മറികടന്ന് ഇയാള്‍ വീട്ടിലേക്ക് കയറി. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. പിടിവലിയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    7 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    11 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    12 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    13 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    13 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി