Wednesday, November 14th, 2018

കണ്ണിന്റെ ആരോഗ്യത്തിന്

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തന്നെ നോക്കി ജോലി ചെയ്യുന്നവര്‍ ഓരോ 20 മിനിറ്റിലും ഇടവേള എടുത്ത് 20 അടി അകലെ എന്തെങ്കിലുമൊക്കെ നോക്കുക

Published On:Jul 11, 2018 | 10:04 am

ശരീരത്തിലെ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. അതിനാല്‍ തന്നെ കണ്ണിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യം തന്നെ. എന്നാല്‍ കണ്ണിന് വേണ്ട സംരക്ഷണം കിട്ടുന്നുണ്ടോ?. ഇല്ലെന്നു തന്നെ പറയാം, പലരും കണ്ണിന് സംരക്ഷണം നല്‍കുന്നതില്‍ പുറകോട്ടാണ്. സ്ഥിരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ കണ്ണ് ഇടയ്ക്കിടെ അടയ്ക്കുകയും തുറക്കുകയും ചെയ്യാറുണ്ടോ? ഇല്ലാ എന്നതാണ് സത്യം.
8 മുതല്‍ 9 മണിക്കൂര്‍ വരെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി ജോലിചെയ്യുന്നവര്‍ക്ക് പലപ്പോഴും കണ്ണിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദിവസത്തിന്റെ അവസാനം പലപ്പോഴും നിങ്ങളുടെ കണ്ണുകള്‍ ക്ഷീണമുള്ളതും വരണ്ടതുമാക്കുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തന്നെ നോക്കി ജോലി ചെയ്യുന്നവര്‍ ഓരോ 20 മിനിറ്റിലും ഇടവേള എടുത്ത് 20 അടി അകലെ എന്തെങ്കിലുമൊക്കെ നോക്കുക. ഇത് കണ്ണ് സമ്മര്‍ദ്ദം കുറയ്ക്കുകയും ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവു മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കണ്ണ് എപ്പോഴും അടയ്ക്കുകയും തുറക്കുകയും ചെയ്യണം. കണ്ണുകളുടെ ഉപരിതലത്തിലുള്ള ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും കണ്ണിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുവാനും കണ്ണ് എപ്പോഴും അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിലൂടെ സാധിക്കുന്നു. കാഴ്ച്ചക്കുറവ് കൊണ്ടും തലവേദനകൊണ്ടും കണ്ണട ധരിക്കുന്നവര്‍ സ്ഥിരമായി തന്നെ അത് ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം എപ്പോഴും ഉപയോഗിക്കേണ്ട ഗ്ലാസ്സുകള്‍ ഉപയോഗിക്കാതെ ഇരുന്നാല്‍ അത് കണ്ണിന്റെ കാഴ്ച്ചയെ തന്നെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കണ്ണട ധരിക്കുന്നവര്‍ സ്ഥിരമായി തന്നെ അത് ധരിക്കുക.
കണ്ണുകളില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കുക കാരണം ഇത് കണ്ണുകളില്‍ അണുബാധയ്ക്ക് കാരണമാവുകയും അത് നിങ്ങളുടെ കണ്ണുകള്‍ക്ക് ദോഷകരമായിത്തീരുകയും ചെയ്യുന്നു. കണ്ണുകളില്‍ സ്പശിക്കുന്നതിനുമുമ്പ് എല്ലായ്പ്പോഴും കൈകള്‍ വൃത്തിയാക്കിയിരിക്കണം. നിങ്ങളുടെ കണ്ണില്‍ എന്തെങ്കിലുമുണ്ടെങ്കിലും തരത്തിലുള്ള അലര്‍ജ്ജിയോ പ്രശ്നങ്ങളോ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും ഉപ്പിട്ട വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകാന്‍ ശ്രദ്ധിക്കുക.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു:

  • 2
    3 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 3
    3 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 4
    4 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    4 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    5 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    5 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    5 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 9
    6 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല