Monday, November 12th, 2018

കണ്‍പുരികത്തിലെ താരന്‍ അകറ്റാന്‍ വെളിച്ചെണ്ണ നല്ലത്

കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്

Published On:Sep 8, 2018 | 9:55 am

തലയില്‍ മാത്രമല്ല കണ്‍പീലിയും കണ്‍പുരികവും താരന്‍ ബാധിക്കുന്നുണ്ട്. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. അതിനാല്‍ തന്നെ കണ്‍പുരികത്തെ താരന്‍ അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതാ ചില വഴികള്‍.
കറ്റാര്‍ വാഴ ജെല്‍ പുരികത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ പുരികത്തിലെ മുടി കൊഴിച്ചില്‍ കുറയും.
വേപ്പില താരന്‍ അകറ്റാനും ചര്‍മ്മരോഗങ്ങള്‍ക്കും മികച്ചതാണ്. ഈ ഇലകളിലെ ആസിഡും എണ്ണയും മൃതകോശങ്ങളെയും താരനെയും നശിപ്പിക്കുന്നു
പുരികത്തിലെ താരന്‍ മാറ്റാന്‍ ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ പുരികത്തില്‍ പുരട്ടുന്നത് നല്ലതാണ്.
മുട്ടയുടെ വെള്ള നന്നായി പുരികത്തില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
ആവണക്കെണ്ണ ദിവസവും പുരികത്തില്‍ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടികൂടാന്‍ സഹായിക്കും. താരനകറ്റാനും സഹായിക്കും. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ പുരികം കഴുകി കളയുകയും വേണം.
കിടക്കുന്നതിനു മുന്‍പ് കണ്‍പുരികവും കണ്‍പോളയും ചൂട് ബദാം എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പുരികത്തിലെ മുടി കൊഴിച്ചില്‍, താരന്‍ അകറ്റും. രാവിലെ തന്നെ കഴുകിക്കളയാം

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    10 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    15 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍