Monday, February 18th, 2019

കണ്ണുകളുടെ അഴക് കൂട്ടാന്‍…

കൃത്യമായ ഒരുക്കങ്ങളിലൂടെ കണ്ണുകളുടെ അഴക് കൂട്ടാന്‍ കഴിയും

Published On:Aug 13, 2018 | 9:23 am

സ്ത്രീകളുടെ മുഖ സൗന്ദര്യത്തില്‍ പ്രധാനപ്പെട്ടതാണ് കണ്ണുകളുടെ സൗന്ദര്യം. മനോഹരമായ കണ്ണുകള്‍ പ്രത്യേക ഭംഗി നല്‍കുന്നു. കൃത്യമായ ഒരുക്കങ്ങളിലൂടെ കണ്ണുകളുടെ അഴക് കൂട്ടാന്‍ കഴിയും.
കണ്ണിന്റെ അഴക് കൂട്ടുന്നതില്‍ പ്രധാന പങ്ക് കണ്‍മഷിക്കും ഐലനറിനുമാണ്. വളരെ ഭംഗിയായി ഇവ ഉപയോഗിച്ചാല്‍ കണ്ണ് കൂടുതല്‍ ആകര്‍ഷകവും മനേഹരവുമാകും. ഐലൈനര്‍ കണ്ണിന് താഴെയും എഴുതാം. കണ്ണ് മനോഹരമാക്കാന്‍ നിരവധി വഴികള്‍ ഉണ്ട് ഇതില്‍ നിങ്ങള്‍ക്കിണങ്ങുന്നത്് മാത്രം തിരഞ്ഞെടുക്കുക.തിളങ്ങുന്ന മനോഹരമായ കണ്ണുകള്‍ക്ക് ഇത്തരം ലളിതമായ മാര്‍ഗങ്ങള്‍ പിന്തുടരുക.
കണ്ണുകള്‍ ആകര്‍ഷകമാക്കുന്നതിന് കണ്‍പീലികള്‍ക്ക് വളരെ ശ്രദ്ധ നല്‍കണം. കണ്‍പീലികളുടെ കനമനുസരിച്ചുള്ള മസ്‌കാര വേണം തിരഞ്ഞെടുക്കാന്‍. കണ്ണുള്‍ കൂടുതല്‍ വലുതും തിളക്കമുള്ളതുമാക്കാന്‍ ഇത് സഹായിക്കും.
ചര്‍മ്മത്തിന്റെ നിറത്തിന് ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാന്‍. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക. പിന്നീട് ആവശ്യമെങ്കില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കാം. തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ ശ്രദ്ധിക്കണം. ചര്‍മ്മത്തിനിണങ്ങാത്ത ചമയങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് പല സ്ത്രീകളുടെയും ഒരുക്കം പരാജയപ്പെടാന്‍ കാരണം.

LIVE NEWS - ONLINE

  • 1
    29 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു