Saturday, January 19th, 2019

കണ്ണിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍

ഇലക്കറികള്‍ പച്ചക്കറികള്‍ ,മത്സ്യം തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

Published On:Jan 10, 2019 | 9:00 am

ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതുമൂലം സ്ഥിരം അസ്വസ്ഥതകള്‍ ഉണ്ടാകുന്ന ശരീര ഭാഗമാണ് നമ്മുടെ കണ്ണുകള്‍. നമ്മളെ സംബന്ധിച്ച് കണ്ണിന്റെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ടതാണ്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയാണ്. അതുകൊണ്ടുതന്നെ ഇലക്കറികള്‍ പച്ചക്കറികള്‍ ,മത്സ്യം തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ എ കുറവുള്ളവര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ശക്തി കുറവായിരിക്കും. അങ്ങനെയുള്ളവര്‍ പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കുക കാരണം ഇതില്‍ കണ്ണിന് ആവശ്യമായ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പറയുന്ന ഭക്ഷണങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. 

ചീരയുള്‍പ്പെടെയുളള ഇലക്കറികളില്‍ ധാരാളം ആന്റി ഒക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട് .ഇവ തിമിരമുള്‍പ്പെടെയുള്ള നേത്ര രോഗങ്ങളെ തടയുമെന്ന് മാത്രമല്ല അള്‍ട്രാ വയലയറ്റ് രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കാരറ്റ്. കാരറ്റില്‍ ധാരാളം ആന്റി ഓക്‌സിഡെന്റുകളും കരോട്ടിനും അടങ്ങിയിട്ടുണ്ട്. സൂര്യാഘാതത്തില്‍ നിന്നും കണ്ണുകളെ രക്ഷിക്കാനും തിമിരം ബാധിക്കുന്നതു തടയാനും കാരറ്റിനു കഴിയും
ബദാം ,കശുവണ്ടി തുടങ്ങിയ ഉണക്കിയ പഴങ്ങള്‍ ദിവസേന ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തിമിരമടക്കമുള്ള നേത്ര രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത് ഉത്തമമാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ,മാതള നാരങ്ങ തുടങ്ങിയവയും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. നേത്ര കോശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    41 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു