Monday, September 24th, 2018

നേത്ര സംരക്ഷണം ഇങ്ങനെയാവണം

കണ്ണുകള്‍ മുഖത്തിന്റെ കണ്ണാടിയാണ്. അതു കൊണ്ട് തന്നെ കണ്ണുകള്‍ക്ക് തിളക്കവും ഭംഗിയും വേണ്ടതുണ്ട്. നിര്‍ജീവമായി കിടക്കുന്ന കണ്ണുകളെ ആകര്‍ഷകമാക്കാന്‍ ചില വിദ്യകള്‍ നോക്കാം.  രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ ദിവസവും കണ്ണിലുറ്റിക്കുക. രണ്ട് തുള്ളി വെളിച്ചെണ്ണ ആഴ്ചയില്‍ ഒരു തവണയും കണ്ണിലുറ്റിക്കുന്നത് ശീലമാക്കിയാല്‍ കണ്ണുകള്‍ക്ക് തിളക്കവും ഭംഗിയുമേറും. കണ്ണിന് ചുറ്റിലുമുള്ള കറുത്തപാടുകള്‍ മാറിക്കിട്ടാന്‍ ബദാം ഓയില്‍ പാലില്‍ ചേര്‍ത്ത് കണ്ണിന് ചുറ്റിലുമായി പുരട്ടിയാല്‍ മതി.  തൊലി കളഞ്ഞ കക്കിരി വട്ടത്തില്‍ അരിഞ്ഞെടുത്ത് കണ്ണിന് മുകളില്‍ അഞ്ചോ പത്തോ … Continue reading "നേത്ര സംരക്ഷണം ഇങ്ങനെയാവണം"

Published On:May 23, 2013 | 11:11 am

Eye care Sudinam Fullകണ്ണുകള്‍ മുഖത്തിന്റെ കണ്ണാടിയാണ്. അതു കൊണ്ട് തന്നെ കണ്ണുകള്‍ക്ക് തിളക്കവും ഭംഗിയും വേണ്ടതുണ്ട്. നിര്‍ജീവമായി കിടക്കുന്ന കണ്ണുകളെ ആകര്‍ഷകമാക്കാന്‍ ചില വിദ്യകള്‍ നോക്കാം.  രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ ദിവസവും കണ്ണിലുറ്റിക്കുക. രണ്ട് തുള്ളി വെളിച്ചെണ്ണ ആഴ്ചയില്‍ ഒരു തവണയും കണ്ണിലുറ്റിക്കുന്നത് ശീലമാക്കിയാല്‍ കണ്ണുകള്‍ക്ക് തിളക്കവും ഭംഗിയുമേറും. കണ്ണിന് ചുറ്റിലുമുള്ള കറുത്തപാടുകള്‍ മാറിക്കിട്ടാന്‍ ബദാം ഓയില്‍ പാലില്‍ ചേര്‍ത്ത് കണ്ണിന് ചുറ്റിലുമായി പുരട്ടിയാല്‍ മതി.  തൊലി കളഞ്ഞ കക്കിരി വട്ടത്തില്‍ അരിഞ്ഞെടുത്ത് കണ്ണിന് മുകളില്‍ അഞ്ചോ പത്തോ മിനുട്ട് വെച്ചാല്‍ കണ്ണിന് കുളിരും തെളിമയും ലഭിക്കും.കണ്ണിന് പുറത്ത് കാണുന്ന കുരുവും ചൊറിച്ചിലും മാറിക്കിട്ടാന്‍ തുളസി ചപ്പ് നന്നായി ചതച്ചതിന് ശേഷം കണ്ണിന് ചുറ്റും അല്‍പ്പസമയം വെക്കുന്നത് ശീലമാക്കിയാല്‍ മതി.
തുണി പനിനീരില്‍ മുക്കി കണ്ണിന് ചുറ്റിലും തുടക്കുന്നത് നല്ലതാണ്. വെള്ളത്തിലിട്ട് തിളപ്പിച്ച ചായപ്പൊടി ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് അത് കൊണ്ട് മസാജ് ചെയ്താല്‍ കണ്ണിന് മുന്നിലെ ചുളിവ് മാറുകയും തണുപ്പ് ലഭിക്കുകയും ചെയ്യും. ചെറുതായി അരിഞ്ഞെടുത്ത തക്കാളി കണ്ണിന് ചുറ്റുമിട്ട് അല്‍പ്പ നേരം കഴിഞ്ഞ് എടുത്തു മാറ്റുക. ദിവസേന ഇത് ശീലമാക്കിയാല്‍ കണ്ണിന് തിളക്കവും തെളിമയും ലഭിക്കും.
കണ്ണിന് മാത്രമായുള്ള ചില വ്യായാമങ്ങളുമുണ്ട്. ഇടത്തോട്ടും വലത്തോട്ടും കണ്ണ് ചലിപ്പിക്കുന്നത് കണ്ണിന് നല്ല വ്യായാമമാണ്. ഇങ്ങനെ ഏഴോ എട്ടോ പ്രാവശ്യം ചെയ്യുക. കണ്ണ് സാവധാനം തുറക്കുകയും അടക്കുകയും ചെയ്യുതും കണ്ണിന് നല്ലതാണ്. ഇങ്ങനെ അഞ്ചു പ്രാവശ്യം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതോട് കൂടി രക്തചംക്രമണം കാര്യക്ഷമമാവുകയും ഫലത്തില്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിക്കുകയും ചെയ്യുന്നു.

LIVE NEWS - ONLINE

  • 1
    14 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    16 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    18 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    20 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    21 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    22 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി