Monday, July 22nd, 2019

എക്‌സ്പ്രസ് വൈഫൈയുമായി ബിഎസ്എന്‍എല്‍

      ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ടെലിഫോണ്‍ കമ്പനിയായ ബി.എസ്.എന്‍.എല്‍ ഫേസ്ബുക്കുമായും ഇന്ത്യന്‍ മൊബൈല്‍ വാലറ്റ് കമ്പനിയായ മൊബിക്വിക്കുമായും ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് പുത്തന്‍ സൗകര്യങ്ങളുമായെത്തുന്നു. ‘എക്‌സ്പ്രസ് വൈഫൈ പ്രോഗ്രാം’എന്ന പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പബ്ലിക് വൈഫൈ വഴിയാകും ഇത് ലഭ്യമാക്കുക. ഇതിനായി ഫേസ്ബുക്കുമായി ബി.എസ്.എന്‍.എല്‍ ആദ്യ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ലോകവാര്‍ത്താവിതരണ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്.കേന്ദസ്ഥാപനമായ ബി.എസ്.എന്‍.എല്‍ മറ്റ് സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്നും കടുത്ത … Continue reading "എക്‌സ്പ്രസ് വൈഫൈയുമായി ബിഎസ്എന്‍എല്‍"

Published On:May 18, 2017 | 1:07 pm

BSNL FB Express WiFi Full

 

 

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ടെലിഫോണ്‍ കമ്പനിയായ ബി.എസ്.എന്‍.എല്‍ ഫേസ്ബുക്കുമായും ഇന്ത്യന്‍ മൊബൈല്‍ വാലറ്റ് കമ്പനിയായ മൊബിക്വിക്കുമായും ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് പുത്തന്‍ സൗകര്യങ്ങളുമായെത്തുന്നു. ‘എക്‌സ്പ്രസ് വൈഫൈ പ്രോഗ്രാം’എന്ന പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പബ്ലിക് വൈഫൈ വഴിയാകും ഇത് ലഭ്യമാക്കുക. ഇതിനായി ഫേസ്ബുക്കുമായി ബി.എസ്.എന്‍.എല്‍ ആദ്യ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ലോകവാര്‍ത്താവിതരണ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്.കേന്ദസ്ഥാപനമായ ബി.എസ്.എന്‍.എല്‍ മറ്റ് സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്നും കടുത്ത മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
സ്വന്തമായി മൊബൈല്‍ വാലറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി മൊബിക്വിക്കുമായി ചേര്‍ന്ന് മറ്റൊരു കരാറിലും ബി.എസ്.എന്‍.എല്‍ ഒപ്പിട്ടിട്ടുണ്ട്. ഇത് തങ്ങളുടെ കസ്റ്റമേഴ്‌സിനുമാത്രമായിരിക്കുമെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ പദ്ധതി. ഡിസ്‌നി ഇന്ത്യയുമായി ചേര്‍ന്നാണ് മൂന്നാമത്തെ കരാര്‍, എക്‌സ്‌ക്‌ളൂസീവായിട്ടുള്ള ഗെയിമുകള്‍ ഉപയോക്താക്കളില്‍ എത്തിക്കാന്‍ ഇതുവഴി കഴിയും.

LIVE NEWS - ONLINE

  • 1
    15 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    18 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    50 mins ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    1 hour ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    3 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    4 hours ago

    വീട്ടമ്മ മരിച്ച നിലയില്‍