Wednesday, January 16th, 2019

വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കാസര്‍കോട്: അമ്പലത്തറ മലയോരത്ത് ക്വാറിയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കോളിയാറിലെ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്നുമാണ് കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ സ്‌ഫോടക ശേഖരങ്ങളും ഹിറ്റാച്ചിയും ടിപ്പറും ഉള്‍പ്പെടെ 11 വാഹനങ്ങളും പിടിച്ചെടുത്തത്. ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം ബെന്നിക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. വെടിമരുന്നുകള്‍, 105 ജലാറ്റിന്‍ സ്റ്റിക്കുകള്‍, വയറുകള്‍ എന്നിവയും കെഎല്‍ 60 ഇ 6131, കെഎല്‍ 60 എ 5426, കെഎല്‍ … Continue reading "വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി"

Published On:Sep 1, 2018 | 8:05 am

കാസര്‍കോട്: അമ്പലത്തറ മലയോരത്ത് ക്വാറിയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കോളിയാറിലെ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്നുമാണ് കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ സ്‌ഫോടക ശേഖരങ്ങളും ഹിറ്റാച്ചിയും ടിപ്പറും ഉള്‍പ്പെടെ 11 വാഹനങ്ങളും പിടിച്ചെടുത്തത്. ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം ബെന്നിക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. വെടിമരുന്നുകള്‍, 105 ജലാറ്റിന്‍ സ്റ്റിക്കുകള്‍, വയറുകള്‍ എന്നിവയും കെഎല്‍ 60 ഇ 6131, കെഎല്‍ 60 എ 5426, കെഎല്‍ 59 ഇ 3002, കെഎല്‍ 60 ഡി 4498, കെഎല്‍ 60 3962, കെഎല്‍ 60 ഡി 5020 എന്നീ ടിപ്പറുകളും അഞ്ച് ഹിറ്റാച്ചികളുമാണ് ക്വാറിയില്‍ നിന്നും പിടിച്ചെടുത്തത്. അമ്പലത്തറ എസ്‌ഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ കസ്റ്റഡിയിലെടുത്തത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി