Wednesday, September 26th, 2018

സ്‌ഫോടനവും ആയുധ ശേഖരവും; റിമാന്റില്‍ കഴിയുന്നവരെ കൂടുതല്‍ ചോദ്യം ചെയ്യും

ഇരിട്ടി: ഇരിട്ടി മുസ്ലീം ലീഗ് ഓഫീസ് കെട്ടിടത്തിലെ സ്‌ഫോടനവും തുടര്‍ന്നുള്ള പരിശോധനയില്‍ ബോംബുകളും കണ്ടെത്തിയ സംഭവത്തില്‍ റിമാന്റിലായ ലീഗ് നേതാക്കളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്. ഇതിനായി പ്രതികളെ കസ്റ്റഡില്‍ വാങ്ങുമെന്ന് ഇരിട്ടി സി ഐ രാജീവന്‍ വലിയ വളപ്പില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കും. മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് കീഴൂരിലെ പി പി നൗഷാദ് (42) ജനറല്‍ സെക്രട്ടറി പി സക്കറിയ (42) സെക്രട്ടറി ആറളത്തെ … Continue reading "സ്‌ഫോടനവും ആയുധ ശേഖരവും; റിമാന്റില്‍ കഴിയുന്നവരെ കൂടുതല്‍ ചോദ്യം ചെയ്യും"

Published On:Sep 6, 2018 | 12:53 pm

ഇരിട്ടി: ഇരിട്ടി മുസ്ലീം ലീഗ് ഓഫീസ് കെട്ടിടത്തിലെ സ്‌ഫോടനവും തുടര്‍ന്നുള്ള പരിശോധനയില്‍ ബോംബുകളും കണ്ടെത്തിയ സംഭവത്തില്‍ റിമാന്റിലായ ലീഗ് നേതാക്കളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്. ഇതിനായി പ്രതികളെ കസ്റ്റഡില്‍ വാങ്ങുമെന്ന് ഇരിട്ടി സി ഐ രാജീവന്‍ വലിയ വളപ്പില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കും. മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് കീഴൂരിലെ പി പി നൗഷാദ് (42) ജനറല്‍ സെക്രട്ടറി പി സക്കറിയ (42) സെക്രട്ടറി ആറളത്തെ എന്‍ കെ ഷറഫുദ്ദീന്‍ (48) വൈസ് പ്രസിഡന്റ് കീഴൂരിലെ കെ ടി മുഹമ്മദ് (48) എന്നിവരെയാണ് സംഭവത്തില്‍ ഇന്നലെ ഉച്ചയോടെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ആയുധ സ്‌ഫോടക നിരോധന നിയമപ്രകാരം കേസ് ചുമത്തിയതിനെ തുടര്‍ന്ന് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.
ആയുധ ശേഖരണത്തിന്റെ ലക്ഷൃം, ബോംബടക്കമുള്ള ആയുധങ്ങളുടെ ഉറവിടം,ഇതിനു സഹായിച്ചവര്‍, ഉന്നത ബന്ധം ഇവയെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിന്റെ പിന്നിലെ നിരവധി വിവരങ്ങള്‍ ഇതിനകം തന്നെ പോലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ്, പ്രതികള്‍ എന്നിവയെല്ലാം ഇനിയുള്ള അന്വേഷണത്തില്‍ വെളിപ്പെടും. ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് 2 മണിയോടെയാണ് ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സി എച്ച് സൗധത്തില്‍ ഉഗ്ര സ്‌ഫോടനം നടന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    13 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    14 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    17 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    19 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    19 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    20 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു