Wednesday, November 14th, 2018

യുവമനസറിഞ്ഞ് എറ്റിയോസ് ക്രോസ്

        യുവമനസ് കീഴടക്കാന്‍ മോട്ടോര്‍ കമ്പനികളുടെ ശ്രമം. ഡല്‍ഹി ഓട്ടോ ഷോയില്‍ ടൊയോട്ട യുവാക്കള്‍ക്കായി അണിയിച്ചൊരുക്കുന്നത് ഇത്തരമൊരു വാഹനമാണ് -എറ്റിയോസ് ക്രോസ്. ലിവ ഹാച്ച്ബാക്ക് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും എറ്റിയോസ് ക്രോസ് എന്നാണ് നാമകരണം. സൈഡ് ക്ലാഡിങ്, എടുപ്പ് നല്‍കുന്ന ഫ്രണ്ട് ഗ്രില്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, റിയര്‍ സ്‌പോയിലര്‍, റൂഫ് റെയിലുകള്‍, ഫോഗ് ലാമ്പുകളില്‍ ഇന്റഗ്രേറ്റ് ചെയ്ത ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ചേര്‍ന്നതോടെ വാഹനത്തിന് വേറിട്ടൊരു കാഴ്ച നല്‍കുന്നു. … Continue reading "യുവമനസറിഞ്ഞ് എറ്റിയോസ് ക്രോസ്"

Published On:Mar 4, 2014 | 1:07 pm

Etios Cross Full

 

 

 

 

യുവമനസ് കീഴടക്കാന്‍ മോട്ടോര്‍ കമ്പനികളുടെ ശ്രമം. ഡല്‍ഹി ഓട്ടോ ഷോയില്‍ ടൊയോട്ട യുവാക്കള്‍ക്കായി അണിയിച്ചൊരുക്കുന്നത് ഇത്തരമൊരു വാഹനമാണ് -എറ്റിയോസ് ക്രോസ്. ലിവ ഹാച്ച്ബാക്ക് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും എറ്റിയോസ് ക്രോസ് എന്നാണ് നാമകരണം. സൈഡ് ക്ലാഡിങ്, എടുപ്പ് നല്‍കുന്ന ഫ്രണ്ട് ഗ്രില്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, റിയര്‍ സ്‌പോയിലര്‍, റൂഫ് റെയിലുകള്‍, ഫോഗ് ലാമ്പുകളില്‍ ഇന്റഗ്രേറ്റ് ചെയ്ത ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ചേര്‍ന്നതോടെ വാഹനത്തിന് വേറിട്ടൊരു കാഴ്ച നല്‍കുന്നു.
1.2 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ വകഭേദങ്ങളില്‍ ലഭ്യമായിരിക്കും. പ്രീമിയം ഫീല്‍ നല്‍കും വിധം പ്രീമിയം ഫീല്‍ നല്‍കും വിധം പിയാനോ ബ്ലാക്ക് നിറമാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ഉള്ള എറ്റിയോസ് ക്രോസ് ഫ്രണ്ട് വീല്‍ഡ്രൈവ് വാഹനമാണ്. കമ്പനി ബ്രസീല്‍ വിപണിയില്‍ മുമ്പ് അവതരിപ്പിച്ച ഈ വാഹനം മെയ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. അതേസമയം, ഇപ്പോള്‍ത്തന്നെ രാജ്യമെങ്ങും കമ്പനിയുടെ ഡീലര്‍ഷിപ്പുകളില്‍ ഇതിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    2 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍