Wednesday, July 17th, 2019

അന്നനാള ക്യാന്‍സര്‍; ലക്ഷണങ്ങള്‍

അന്നനാള ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്

Published On:Apr 10, 2019 | 9:32 am

തുടക്കത്തില്‍ കണ്ടെത്തിയാല്‍ നല്ല ചികിത്സ നല്‍കി പരിഹരിക്കാന്‍ സാധിക്കുന്ന അസുഖമാണ് ക്യാന്‍സര്‍. ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടി വരികയാണെങ്കിലും, ക്യാന്‍സറിനെ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കിയവും നിരവധിയാണ്. നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണിത്. തൊണ്ടയേയും ആമാശയത്തേയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. അന്നനാള ക്യാന്‍സറും പലരേയും പിടിപെടാറുണ്ട്. ക്യാന്‍സര്‍ പടരാതിരിക്കാന്‍ രോഗലക്ഷണങ്ങളെ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അന്നനാള ക്യാന്‍സറിന്റെ ലക്ഷണങ്ങളും ഇത്തരത്തില്‍ നമുക്ക് മനസിലാക്കന്‍ സാധിക്കും. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച് വിടരുത്.
* അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്പോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു.
* ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുന്നത് ശ്രദ്ധിക്കണം. കാരണം പലപ്പോഴും ഛര്‍ദ്ദി ആരോഗ്യത്തിന് അല്‍പം വില്ലനാവുന്ന ഒന്ന് തന്നെയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നത് പലപ്പോഴും അന്നനാളത്തിലെ ക്യാന്‍സര്‍ ലക്ഷണമാണ്. അതുകൊണ്ട് ചികിത്സ തേടുകയാണ് വേണ്ടത്.
* ദഹന പ്രശ്നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദഹന പ്രശ്നങ്ങള്‍ വളരെ കൂടുതലായി നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് ദീര്‍ഘ നേരം നിലനില്‍ക്കുന്ന അവസ്ഥയും നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അന്നനാള ക്യാന്‍സറിന്റെ ഒരു ലക്ഷണമാണിത്.
* കാരണമില്ലാതെ ശരീര ഭാരം കുറയുമ്പോള്‍ അത് ശ്രദ്ധിക്കണം. ശരീരത്തിന്റെ ഭാരം ക്രമാതീതമായി കുറഞ്ഞ് ശരീരം മെലിയുന്നത് ഈ ക്യാന്‍സര്‍ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
* നെഞ്ച് വേദന കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അന്നനാളത്തിലെ ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ് നെഞ്ച് വേദന. വേദന ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ