Sunday, July 21st, 2019

വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

എരുമേലി: വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഴയിടം മണ്ണനാനി ഭാഗത്ത് തീമ്പനാലില്‍ വീട്ടില്‍ റിട്ട. പൊതുമരാമത്ത് സൂപ്രണ്ട്് ഭാസ്‌കരന്‍ നായര്‍ (73), ഭാര്യ റിട്ട. കെ.എസ്ഇബി. ഉദ്യോഗസ്ഥ തങ്കമ്മ (68) എന്നിവരെയാണു കോടാലി, വാക്കത്തി എന്നിവ ഉപയോഗിച്ച് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലത്തും പത്തനംതിട്ടയിലുമുള്ള ഇവരുടെ പെണ്‍മക്കള്‍ വ്യാഴാഴ്ച രാവിലെ ഫോണില്‍ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെ അവര്‍ അറിയിച്ചതനുസരിച്ച് അയല്‍ക്കാര്‍ വീടു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കവര്‍ച്ചക്കിടയിലാണ് കൊലപാതകമെന്നു സംശയിക്കുന്നു. ബുധനാഴ്ച … Continue reading "വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍"

Published On:Aug 30, 2013 | 2:31 pm

എരുമേലി: വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഴയിടം മണ്ണനാനി ഭാഗത്ത് തീമ്പനാലില്‍ വീട്ടില്‍ റിട്ട. പൊതുമരാമത്ത് സൂപ്രണ്ട്് ഭാസ്‌കരന്‍ നായര്‍ (73), ഭാര്യ റിട്ട. കെ.എസ്ഇബി. ഉദ്യോഗസ്ഥ തങ്കമ്മ (68) എന്നിവരെയാണു കോടാലി, വാക്കത്തി എന്നിവ ഉപയോഗിച്ച് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
കൊല്ലത്തും പത്തനംതിട്ടയിലുമുള്ള ഇവരുടെ പെണ്‍മക്കള്‍ വ്യാഴാഴ്ച രാവിലെ ഫോണില്‍ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെ അവര്‍ അറിയിച്ചതനുസരിച്ച് അയല്‍ക്കാര്‍ വീടു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കവര്‍ച്ചക്കിടയിലാണ് കൊലപാതകമെന്നു സംശയിക്കുന്നു. ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച പുലര്‍ച്ചെയോ ആകാം കൃത്യം നടന്നതെന്നു സംശയിക്കുന്നു. ഇരുവരുടെയും മൃതദേഹങ്ങളിലും അടുക്കളയിലും ഹാളിലും അരിപ്പൊടി, മഞ്ഞള്‍പൊടി എന്നിവ വിതറിയ നിലയിലാണ്. ഇരുവരുടെയും തലയുടെ പിന്‍ഭാഗങ്ങളില്‍ മാരകമായ മുറിവുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട്് കൊലപാതകം നടന്നതിനു സമീപമുള്ള കള്ളുഷാപ്പില്‍ രാത്രിയില്‍ എത്തിയവരെയും ഭാസ്‌കരന്‍ നായരെ കണ്ടവ രെയും പ്രദേശത്തു ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍