എറണാകുളത്ത് ഓട്ടോ മിന്നല്‍ പണിമുടക്ക്

Published:December 19, 2016

Auto Strike Full

 
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഓട്ടോഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞതിന്റെ പേരില്‍ ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് പ്രതിഷേധം. ആദ്യം എറണാകുളം നോര്‍ത്തും, സൗത്തും റെയില്‍വേ സ്‌റ്റേഷനുകളിലാണ് പണിമുടക്ക് തുടങ്ങിയത്. ഓട്ടോഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് സമരം. ഇന്നു രാവിലെയാണ് ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. ഇന്ന്പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഓണ്‍ലൈന്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ തടയുകയും ഇതറിഞ്ഞ് പൊലീസ് ഇവിടെ എത്തുകയും ടാക്‌സി തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു. എന്നാല്‍, പൊലീസുകാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘടിതമായി നേരിട്ടു. പൊലീസും ഓട്ടോ തൊഴിലാളികളും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും തുടര്‍ന്ന് അന്‍പതിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.