ഇപിഎഫ് പലിശ 8.65 ശതമാനമാക്കി കുറച്ചു

Published:December 19, 2016

epf-full-logo

 

 

 
ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) പലിശനിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ പലിശ നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ മൂന്ന് മാസത്തിലൊരിക്കല്‍ പരിഷ്‌കരിക്കുന്ന രീതി തുടങ്ങിയത് നടപ്പ് സാമ്പത്തിക വര്‍ഷമാണ്. തുടര്‍ന്ന് പിപിഎഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവ ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കാര്യമായി കുറച്ചിരുന്നു. ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ പിപിഎഫിന് നല്‍കുന്ന പലിശ എട്ട് ശതമാനമാണ്. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിനാകട്ടെ, 8.5 ശതമാനവുമാണ് പലിശ. ഈ കുറവ് വരുത്തല്‍ നാലു ലക്ഷത്തോളം വരുന്ന ജീവനക്കാരെ ബാധിക്കും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.