Wednesday, August 21st, 2019

വീട് തകര്‍ന്നവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കും: മന്ത്രി ജയരാജന്‍

ആദ്യം ശ്രദ്ധ കൊടുക്കേണ്ടത് ശുചീകരണത്തിനും മാലിന്യ സംസ്‌കരണത്തിനുമാണ്.

Published On:Aug 13, 2019 | 4:36 pm

കണ്ണൂര്‍: പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്നവര്‍ക്കും വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ക്കും താല്‍കാലിക ബദല്‍ സംവിധാനമൊരുക്കാന്‍ തീരുമാനം. വാടക വീടുകളോ ഫഌറ്റുകളോ കണ്ടെത്താനാണ് തീരുമാനം. കണ്ണൂര്‍ കലക്ടറേറ്റില്‍ ഇന്ന് കാലത്ത് ചേര്‍ന്ന പ്രളയവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഇക്കാര്യം അറിയിച്ചത്.
ആദ്യം ശ്രദ്ധ കൊടുക്കേണ്ടത് ശുചീകരണത്തിനും മാലിന്യ സംസ്‌കരണത്തിനുമാണ്. പ്രളയത്തെ തുടര്‍ന്ന് മാതൃകാപരമായ സേവനങ്ങളാണ് ജില്ലാ ഭരണകൂടവും നാട്ടുകാരും ചെയ്തത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ ആയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് രണ്ടുദിവസത്തിനകം വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കെ എം ഷാജി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എ ഡി എം മേഴ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു