Tuesday, June 18th, 2019

ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് മന്ത്രി ഇ.പി ജയരാജന്‍

സുപ്രീം കോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Published On:Sep 14, 2018 | 7:03 pm

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതാക്കളും കെ.പി.സി.സിയുമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി അദ്ദേഹത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം ഉത്തരവിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൂഡാലോചന അന്വേഷിക്കാനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും ജയരാജന്‍ വ്യക്തമാക്കി. ചാരക്കേസില്‍ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ അടക്കമുള്ളവര്‍ നടത്തിയ ഖേദപ്രകടനം നാം കണ്ടതാണ്. കരുണാകരനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ ഗൂഢാലോചനയാണ് കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 2
    4 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 3
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 4
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 5
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    4 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 7
    5 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 8
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

  • 9
    6 hours ago

    വിവാഹ വാഗ്ദാനം നല്‍കി പീഡനം…