Tuesday, September 18th, 2018

പികെ ശശി വിഷയം പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണം: മന്ത്രി ജയരാജന്‍

ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ നടപടി പിന്‍വലിക്കില്ല

Published On:Sep 5, 2018 | 10:45 am

തിരു: പ്രളയക്കെടുതിയെത്തുടര്‍ന്ന് സ്‌കൂള്‍ കലോത്സവവും ഫിലിം ഫെസ്റ്റിവലും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. എന്നാല്‍, സ്‌കൂള്‍ കലോത്സവം ഒഴിവാക്കുമ്പോള്‍ കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനേക്കുറിച്ച് ആലോചിച്ച ശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം എംഎല്‍എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ വിഷയം പാര്‍ട്ടിക്കാര്യമാണെന്നും ഇതേക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കുന്നതാകും ഉചിതമെന്നും ജയരാജന്‍ പറഞ്ഞു. മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ മാത്രമാണ് താന്‍ സംസാരിക്കുന്നത് എംഎല്‍എക്കെതിരായ ആരോപണം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെപിഎംജി പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും സൗജന്യമായാണ്. ഇത്തരത്തില്‍ ഇനിയും സൗജന്യമായി പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഏതെങ്കിലും ഏജന്‍സികള്‍ തയാറാണെങ്കില്‍ അവര്‍ക്കും ഇതിന്റെ ഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    8 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    9 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    12 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    13 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    14 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    14 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    16 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    16 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍