Wednesday, November 14th, 2018

ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

സി.പി.ഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കും.

Published On:Aug 13, 2018 | 12:38 pm

തിരു: ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. സി.പി.ഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു. ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവിലാണ് തീരുമാനിക്കുക. 19ന് അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു.
അതേസമയം നാളെ രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സി.പി.എമ്മിലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നല്‍കുക. കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.

 

LIVE NEWS - ONLINE

  • 1
    1 min ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 2
    9 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 3
    11 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 4
    24 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 5
    34 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 6
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 7
    17 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 8
    18 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 9
    19 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം