Wednesday, January 23rd, 2019

യെച്ചൂരിക്കെതിരായ അക്രമം മോദിയുടെ അറിവോടെ: ഇപി ജയരാജന്‍

      കണ്ണൂര്‍: കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയും ചേര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എം എല്‍ എ പറഞ്ഞു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരി കേവലം പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാത്രമല്ല. പാര്‍ലമെന്റ് അംഗമാണ്. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ … Continue reading "യെച്ചൂരിക്കെതിരായ അക്രമം മോദിയുടെ അറിവോടെ: ഇപി ജയരാജന്‍"

Published On:Jun 8, 2017 | 3:38 pm

ep-jayarajan-latet-photo-full

 

 

 
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയും ചേര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എം എല്‍ എ പറഞ്ഞു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീതാറാം യെച്ചൂരി കേവലം പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാത്രമല്ല. പാര്‍ലമെന്റ് അംഗമാണ്. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കൂടിയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെയും മോദിയുടെയും അനുവാദമില്ലാതെ ഇങ്ങനെ അക്രമം നടക്കില്ല. മോദിയുടെ ഡല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് അക്രമം നടന്നത്.
തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ബി ജെ പിയും സംഘപരിവാറും ശ്രമിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. സി പി എമ്മിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. ഇതിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കുമ്പോഴാണ് അക്രമം ഉണ്ടായത്. ഇത് ഗൗരവതരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി അറിയാതെ അക്രമങ്ങള്‍ നടക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വില പറഞ്ഞ ആര്‍ എസ് എസ് നേതാവിന്റെ പ്രസ്താവനയെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. മോദിയുടെ ശിഷ്യനാണ് പിണറായിക്കെതിരെ ഭീഷണി മുഴക്കിയത്. അധികാരത്തിന്റെ അഹന്തയും മസില്‍പവറും കൊണ്ട് അടിച്ചൊതുക്കാനാണ് ശ്രമം. ഇസ്ലാമിക ഭീകരതക്കെതിരെയാണ് ബി ജെ പിയുടെ പ്രസംഗം. അവര്‍ക്കെതിരെ പറയാന്‍ എന്ത് അവകാശമാണ് ബി ജെ പിക്കുള്ളത്. ഐ എസിനേക്കാള്‍ ഭീകരമായാണ് ബി ജെ പിയും സംഘപരിവാറും അക്രമം നടത്തുന്നത്. ഐ എസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍ എസ് എസ്. ഇവരുടെ അക്രമങ്ങളെ ചെറുക്കാന്‍ മതിനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം പ്രകാശന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി കെ പി സുധാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എം ഷാജര്‍, പി പ്രശാന്ത് നേതൃത്വം നല്‍കി.
പ്രതിഷേധിച്ചു
കണ്ണൂര്‍: സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തില്‍ സി എം പി ജില്ലാ സെക്രട്ടറി സി വി ശശീന്ദ്രന്‍ പ്രതിഷേധിച്ചു. സംഘപരിവാര്‍ ശക്തികള്‍ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തില്‍ കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് ടി പി സുനില്‍കുമാറും പ്രതിഷേധിച്ചു.

LIVE NEWS - ONLINE

 • 1
  2 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 2
  4 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 3
  6 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 4
  6 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 5
  7 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 6
  8 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 7
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 8
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  10 hours ago

  നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം