Thursday, July 27th, 2017

വ്യാപാരികളെ ഭീഷണിപ്പെടുത്തിയുള്ള നികുതി പിരിവ് വേണ്ട: ഇ പി ജയരാജന്‍

      കണ്ണൂര്‍: കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയാകരുത് നികുതി പിരിവെന്നും വ്യാപാരികളെ വിശ്വാസത്തിലെടുക്കണമെന്നും മുന്‍ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസ്സന്‍കോയ) ജില്ലാ കണ്‍വെന്‍ഷന്‍ അമാനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികള്‍ നല്‍കുന്ന സ്റ്റേറ്റ്‌മെന്റ് വിശ്വാസത്തിലെടുത്ത് നികുതി സ്വീകരിക്കാന്‍ തയ്യാറായാല്‍ ഒരു നികുതി വെട്ടിപ്പുമുണ്ടാവില്ല. സാധാരണക്കാരായ വ്യാപാരികളുടെയും വ്യവസായികളുടെയും കാര്യത്തില്‍ ഒരു സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കിലും വന്‍കിട കോര്‍പ്പറേറ്റുകളുടെ സഹായത്തിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്്. അതിന്റെ ഉദാഹരണമാണ് … Continue reading "വ്യാപാരികളെ ഭീഷണിപ്പെടുത്തിയുള്ള നികുതി പിരിവ് വേണ്ട: ഇ പി ജയരാജന്‍"

Published On:Dec 14, 2016 | 1:47 pm
ep-jayarajan-kannur-meeting-full       കണ്ണൂര്‍: കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയാകരുത് നികുതി പിരിവെന്നും വ്യാപാരികളെ വിശ്വാസത്തിലെടുക്കണമെന്നും മുന്‍ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസ്സന്‍കോയ) ജില്ലാ കണ്‍വെന്‍ഷന്‍ അമാനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികള്‍ നല്‍കുന്ന സ്റ്റേറ്റ്‌മെന്റ് വിശ്വാസത്തിലെടുത്ത് നികുതി സ്വീകരിക്കാന്‍ തയ്യാറായാല്‍ ഒരു നികുതി വെട്ടിപ്പുമുണ്ടാവില്ല. സാധാരണക്കാരായ വ്യാപാരികളുടെയും വ്യവസായികളുടെയും കാര്യത്തില്‍ ഒരു സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കിലും വന്‍കിട കോര്‍പ്പറേറ്റുകളുടെ സഹായത്തിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്്. അതിന്റെ ഉദാഹരണമാണ് വന്‍കിട കോര്‍പറേറ്റുകള്‍ നികുതിയിനത്തില്‍ അടക്കാനുള്ള 1,12,000 കോടി രൂപ എഴുതിത്തള്ളിയത്. ഇവിടെ സാധാരണക്കാരായ കച്ചവടക്കാരുടെ ഒരു രൂപ പോലും എഴുതിത്തള്ളാന്‍ ഇവര്‍ തയാറായോ ജയരാജന്‍ ചോദിച്ചു. വ്യാപാരികള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകാം. എന്നാല്‍ ഭിന്നിച്ചു നില്‍ക്കാതെ നിങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. കഴിഞ്ഞ മാസം എട്ട് മുതല്‍ കറന്‍സി നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യാപാരമേഖല പാടേ തകര്‍ന്നു. കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയില്‍ പോകാനോ അവശ്യസാധനങ്ങള്‍ വാങ്ങാനോ ജനങ്ങള്‍ക്ക് പറ്റാത്ത അവസ്ഥയായി. പണത്തിന്റെ ലഭ്യതക്കുറവ് മൂലം ചെറുകിട വ്യാപാരമേഖല പാടെ സ്തംഭിച്ചു. കണ്ണൂരില്‍ ഒരുകാലത്ത് സമൃദ്ധമായിരുന്ന തടി, കളിമണ്‍, ഓട് വ്യവസായങ്ങള്‍ ഇന്ന് നാമാവശേഷമായി. നാട്ടില്‍ വികസനം മുരടിച്ചു. കള്ളനോട്ട് തടയാനും കള്ളപ്പണം കണ്ടുകെട്ടാനുമെന്ന് പറഞ്ഞാണ് 1000-500 രൂപാ നോട്ടുകള്‍ നിരോധിച്ചത്. നിര്‍ത്തലാക്കിയ നോട്ടിന് പകരം നോട്ടടിക്കാനാവശ്യമായ എല്ലാ മുന്നൊരുക്കവും നടത്താത്തതിന്റെ ദുരന്തഫലമാണിപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. നോട്ടടിക്കാനുള്ള കടലാസിനായി വിദേശങ്ങളിലേക്ക് നെട്ടോട്ടമോടുകയാണിപ്പോള്‍. ശരിയായ രീതിയില്‍ കാര്യങ്ങള്‍ കാണാതെ വെറും വോട്ട് ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചാല്‍ ഇങ്ങനെയായിരിക്കും ഫലമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ടി എസ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. സണ്ണി ജോസഫ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ ഹസ്സന്‍കോയ പുരസ്‌കാരസമര്‍്പ്പണം നടത്തി. ക്ഷേമനിധി വിതരണം സംസ്ഥാന സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി നിര്‍വഹിച്ചു. നേതാക്കളായ പി എ ദേവസ്യ, കെ എം നാസ്സറുദ്ദീന്‍, കമലാലയം സുകു, ജോര്‍ജ് ജോസഫ്, വി സുനില്‍ കുമാര്‍, വര്‍ക്കല സുരേഷ്, അഹമ്മദ് പരിയാരം, ചിറക്കല്‍ ബുഷറ തുടങ്ങിയവര്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    4 mins ago

    അല്‍ അക്‌സ പള്ളി വിഷയത്തില്‍ മോദി ഇടപെടണമെന്ന് പലസ്തീന്‍

  • 2
    10 mins ago

    പ്രകൃതിവിരുദ്ധ പീഡനം: ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

  • 3
    22 mins ago

    പീഡനം: അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

  • 4
    31 mins ago

    ഇന്ദു സര്‍ക്കാര്‍ പ്രദര്‍ശനം തടയാനാകില്ലെന്ന് സുപ്രീംകോടതി

  • 5
    60 mins ago

    മോഷണ ശ്രമത്തിനിടെമര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

  • 6
    1 hour ago

    ഗാളില്‍ ഇന്ത്യ റണ്‍മല തീര്‍ക്കുന്നു

  • 7
    2 hours ago

    കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

  • 8
    2 hours ago

    മെഡിക്കല്‍ കോളേജ് കോഴ, ചെന്നിത്തല സുപ്രീം കോടതിയില്‍

  • 9
    2 hours ago

    മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വനിതകളെ കൂടുതലിറക്കി ഇടതുമുന്നണി