Wednesday, February 20th, 2019

ഇംഗ്ലീഷ് തിരമാലയില്‍ ടൂണീഷ്യന്‍ പട മുങ്ങിച്ചത്തു

ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടി.

Published On:Jun 19, 2018 | 9:36 am

മോസ്‌കോ: ഇംഗ്ലീഷ് തിരമാലയില്‍ ടുണീഷ്യന്‍ പട മുങ്ങിച്ചത്തു. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു ഇരുടീമുകളും. ഇതോടെ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും അവസ്ഥ തന്നെയാകും ഇംഗ്ലണ്ടിനുമെന്ന് ആരാധകര്‍ വിധിയെഴുതി.
എന്നാല്‍ അധിക സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്ക് പോസ്റ്റിന് ഇടത് വശം ചേര്‍ന്നു നിന്ന കെയ്ന്‍ കൃത്യമായി പോസ്റ്റിലേക്ക് എത്തിച്ചതോടെ ആക്രമണവും പ്രതിരോധവും മികച്ചതാക്കിയ ടുണീഷ്യന്‍ പോരാട്ട വീര്യത്തിന് അവസാനമാവുകയായിരുന്നു.
കളിയുടെ 11-ാം മിനുട്ടിലാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടുന്നത്. ഹാരി കെയ്ന്‍ നേടിയ ഗോളിന് മറുപടി നല്‍കാന്‍ ടുണീഷ്യന്‍ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരു നീക്കവും ലക്ഷ്യത്തിലെത്തിയില്ല. ഇരു ഗോള്‍ മുഖത്തേക്കും പന്ത് എത്തിക്കൊണ്ടേയിരുന്നു. ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു ടീമിനുമായി. 36-ാം മിനിറ്റില്‍ കാത്തിരിപ്പിനു വിരാമമിട്ട് ടുണീഷ്യ ഇംഗ്ലണ്ടിനൊപ്പമെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഫര്‍ജാനി നാസിയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.
അവിടുന്നങ്ങോട്ട് ഇരു ടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കി. പന്ത് കൂടുതല്‍ സമയവും കൈവശം വച്ചത് ഇംഗ്ലണ്ടാണെങ്കിലും ഗോളുമാത്രം പിറന്നില്ല. ഒടുവില്‍ അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ ഇംഗ്ലണ്ട് കെയ്‌നിലൂടെ മത്സരഫലം തങ്ങള്‍ക്കനുകൂലമാക്കി മാറ്റി. അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരവും നിര്‍ണായമായ മൂന്ന് പോയിന്റുകളും അങ്ങനെ ഇംഗ്ലണ്ട് സ്വന്തമാക്കി.

 

LIVE NEWS - ONLINE

 • 1
  7 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  9 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  10 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  12 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  13 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  15 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  17 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  17 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  17 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു