Tuesday, September 25th, 2018

ഇംഗ്ലീഷ് വസന്തത്തിന് കാതോര്‍ത്ത് കണ്ണൂര്‍

ക്രൊയേഷ്യയേക്കാള്‍ ഇംഗ്ലണ്ടിനാണ് ഫുട്‌ബോളിന്റെ നാടായ കണ്ണൂരില്‍ ഏറെ ആരാധകരുള്ളത്.

Published On:Jul 11, 2018 | 10:45 am

കണ്ണൂര്‍:  റഷ്യന്‍ ലോകകപ്പിന്റെ ഫൈനലില്‍ കൊമ്പുകോര്‍ക്കുന്ന ടീമുകളുടെ ചിത്രം ഇന്ന് രാത്രിയോടെ പൂര്‍ണമാവും. രാത്രി 11.30ന് മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇംഗ്ലീഷ് വസന്തം വിരിയണേ എന്നാണ് കണ്ണൂരിന്റെ പ്രാര്‍ത്ഥന. ക്രൊയേഷ്യയാണ് യൂനിയന്‍ ജാക്കിന്റെ നാടായ ഇംഗ്ലണ്ടിന്റെ എതിരാളി.
സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന്റെ നായകത്വത്തില്‍ ഇംഗ്ലണ്ട് അഞ്ചു പതിറ്റാണ്ട് കാലത്തെ കിരീടവരള്‍ച്ചക്ക് വിരാമമിടുകയെന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഗ്രൂപ് റൗണ്ടില്‍ ബെല്‍ജിയത്തിനു പിറകില്‍ രണ്ടാമതായെങ്കിലും നോക്കൗട്ട് ഘട്ടത്തില്‍ കൊളംബിയയെയും സ്വീഡനെയും കീഴടക്കിയെത്തുന്ന ഗാരത് സൗത്ത്‌ഗേറ്റിന്റെ ടീം പതിവില്‍നിന്ന് വ്യത്യസ്തമായി വമ്പന്‍ താരങ്ങളുടെ പകിട്ടില്ലാതെയാണ് ലോകകപ്പിനെത്തിയത്. കെയ്‌നിനെ കൂടാതെ ഡെലെ അലി, കീറണ്‍ ട്രിപ്പിയര്‍, ഹാരി മഗ്വയര്‍, ജോര്‍ഡന്‍ പിക്‌ഫോര്‍ഡ്, റഹീം സ്‌റ്റെര്‍ലിങ്, ജെസെ ലിന്‍ഗാര്‍ഡ് തുടങ്ങിയ യുവതാരങ്ങളുടെയും ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണ്‍, ആഷ്‌ലി യങ് തുടങ്ങിയ പരിചയസമ്പന്നരുടെയും കരുത്തിലാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.
ഗ്രൂപ് ഘട്ടത്തില്‍ എല്ലാ കളികളും ജയിച്ച് ഒന്നാമതായ ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടില്‍ ഡെന്മാര്‍ക്കിനെയും റഷ്യയെയും കീഴടക്കിയാണ് സെമിയിലെത്തിയത്. മധ്യനിരയിലെ എന്‍ജിന്‍ ലൂക മോഡ്രിചിന്റെ നായകത്വത്തില്‍ ഇവാന്‍ റാകിടിച്ച്, ഇവാന്‍ പെരിസിച്, മാരിയോ മന്‍സൂകിച്, ഡെജാന്‍ ലോവ്‌റന്‍, ഡോമഗോജ് വിദ, സിമെ വ്രിസാലിച്, ഡാനിയേല്‍ സുബാസിച് തുടങ്ങിയ ഒരുപിടി താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിചിന്റെ പടപ്പുറപ്പാട്.
ക്രൊയേഷ്യയേക്കാള്‍ ഇംഗ്ലണ്ടിനാണ് ഫുട്‌ബോളിന്റെ നാടായ കണ്ണൂര്‍ ഏറെ ആരാധകരുള്ളത്. അതുകൊണ്ട് തന്നെ റഷ്യയില്‍ ഇന്ന് ഇംഗ്ലീഷ് വസന്തം വിരിയണമെന്നാണ് കണ്ണൂരുകാരുടെ പ്രാര്‍ത്ഥന. അങ്ങിന വരുമ്പോള്‍ ഒരു ഇംഗ്ലീഷ് ഫ്രഞ്ച് പോരാട്ടമാണ് ആരാധകര്‍ സ്വപ്‌നം കാണുന്നത്.

 

LIVE NEWS - ONLINE

  • 1
    9 mins ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 2
    1 hour ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 3
    2 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 4
    2 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 5
    3 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

  • 6
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 7
    3 hours ago

    പോളിടെക്‌നിക്ക് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

  • 8
    4 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 9
    14 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു