Wednesday, February 20th, 2019

ഇന്ത്യക്ക് തോല്‍വി; ഇംഗ്ലണ്ടിന് ജയം പരമ്പര

ഇനി ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റുമുട്ടും.

Published On:Jul 18, 2018 | 9:32 am

ലണ്ടന്‍: അവസാന ഏകദിനത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സടിച്ചു. മറുപടിക്കിറങ്ങിയ ഇംഗ്‌ളണ്ട് 44 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ സെഞ്ച്വറി നേടിയ ജോ റൂട്ടും 88 റണ്‍സടിച്ച നായകന്‍ ഇയോന്‍ മോര്‍ഗനുമാണ് ആതിഥേയര്‍ക്ക് വിജയമൊരുക്കിയത്. ഇനി ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റുമുട്ടും.
71 റണ്‍സ് നേടിയ നായകന്‍ വിരാട്‌കൊഹ്‌ലിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 44 റണ്‍സും ധോണി 42 റണ്‍സും നേടി. ഇന്ത്യയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു . ആദ്യ അഞ്ചോവറില്‍ നേടിയത് 12 റണ്‍സ് മാത്രം. ആറാം ഓവറില്‍ രോഹിത് ശര്‍മ്മ (2) പുറത്താവുകയും ചെയ്തു. 18 പന്തുകള്‍ നേരിട്ട രോഹിത് വില്ലെയുടെ പന്തില്‍ വുഡിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസിലൊരുമിച്ച് വിരാട് കൊഹ്ലിയും ശിഖര്‍ ധവാനും ചേര്‍ന്നാണ് വലിയ തകര്‍ച്ചയില്‍ നിന്ന് പതിയെ കരകയറ്റിയത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍