Friday, February 23rd, 2018

എന്‍ജിനിയറിംഗ് പ്രവേശനത്തിനും ഇനി ഒറ്റ പരീക്ഷ

എന്‍ജിനിയറിംഗ് അധ്യാപകര്‍ക്ക് ആറു മാസത്തെ പരിശീലനത്തിനും പദ്ധതിയുണ്ട്.

Published On:Jan 18, 2018 | 10:23 am

തിരു: അടുത്ത വര്‍ഷം മുതല്‍ എന്‍ജിനിയറിംഗ് പ്രവേശനത്തിനും രാജ്യത്താകെ ഒറ്റ പരീക്ഷ നടത്തും. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ്) മാതൃകയിലാകും എന്‍ജിനിയറിംഗിന്റേതും നടത്തുകയെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) ഉപാധ്യക്ഷന്‍ എം.പി. പൂനിയ അറിയിച്ചു.
രാജ്യത്തെ എല്ലാ എന്‍ജിനിയറിംഗ് കോളേജുകളും ഈ പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തേണ്ടിവരും. അഖിലേന്ത്യാതലത്തിലെ ജെ.ഇ.ഇ പരീക്ഷയില്‍ മിനിമം മാര്‍ക്ക് യോഗ്യതയില്ല. പൊതുപ്രവേശന പരീക്ഷയിലും മിനിമം മാര്‍ക്ക് ഒഴിവാക്കിയേക്കും.
എന്‍ജിനിയറിംഗ് കോളേജില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കുന്നത് എ.ഐ.സി.ടി.ഇയുടെ പരിഗണനയിലുണ്ട്. എന്‍ജിനിയറിംഗ് അധ്യാപകര്‍ക്ക് ആറു മാസത്തെ പരിശീലനത്തിനും പദ്ധതിയുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    12 mins ago

    ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്

  • 2
    18 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    28 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    39 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍