Sunday, September 23rd, 2018

എമിറേറ്റ്‌സ് വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റിന് പണം നല്‍കണം

        അബൂദബി: ഇകണോമി ക്ലാസ് സ്‌പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് എമിറേറ്റ്‌സ് കമ്പനിയുടെ വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. ഒക്ടോബര്‍ മൂന്ന് മുതലാണ് ഈ വിഭാഗങ്ങളില്‍ സീറ്റ് തെരഞ്ഞെടുപ്പ് ഫീ ഏര്‍പ്പെടുത്തുന്നത്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ ഫീ ബാധകമാവുക. 50 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയായിരിക്കും ഫീ ഏര്‍പ്പെടുത്തുകയെന്ന് എമിറേറ്റ്‌സ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ നീളം, വിമാനം സര്‍വീസ് … Continue reading "എമിറേറ്റ്‌സ് വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റിന് പണം നല്‍കണം"

Published On:Sep 20, 2016 | 9:59 am

emirates-airline-full-01

 

 

 

 

അബൂദബി: ഇകണോമി ക്ലാസ് സ്‌പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് എമിറേറ്റ്‌സ് കമ്പനിയുടെ വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. ഒക്ടോബര്‍ മൂന്ന് മുതലാണ് ഈ വിഭാഗങ്ങളില്‍ സീറ്റ് തെരഞ്ഞെടുപ്പ് ഫീ ഏര്‍പ്പെടുത്തുന്നത്.
വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ ഫീ ബാധകമാവുക. 50 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയായിരിക്കും ഫീ ഏര്‍പ്പെടുത്തുകയെന്ന് എമിറേറ്റ്‌സ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ നീളം, വിമാനം സര്‍വീസ് നടത്തുന്ന സെക്ടര്‍ എന്നിവക്കനുസരിച്ചാണ് ഫീ നിശ്ചയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇകണോമി ക്ലാസ് ഫ്‌ളക്‌സ്, ഇകണോമി ക്ലാസ് ഫ്‌ളക്‌സ് പ്ലസ്, ബിസിനസ് ക്ലാസ് എന്നിവയില്‍ സീറ്റ് തെരഞ്ഞെടുപ്പിന് ഫീ ഉണ്ടായിരിക്കില്ല.
്ദുബൈയില്‍നിന്ന് ജി.സി.സി, മിഡിലീസ്റ്റ്, ഇന്ത്യന്‍ ഓഷ്യന്‍ സെക്ടറിലേക്കുള്ള ചെറിയ വിമാനങ്ങളില്‍ 50 ദിര്‍ഹമായിരിക്കും സീറ്റ് തെരഞ്ഞെടുപ്പ് ഫീ. ദുബൈയില്‍നിന്ന് യൂറോപ്പ്, കിഴക്കനേഷ്യ, ആഫ്രിക്ക സെക്ടറിലേക്കുള്ള ഇടത്തരം വിമാനങ്ങളില്‍ 100 ദിര്‍ഹവും അമേരിക്ക, ആസ്‌ത്രേലിയ സെക്ടറിലേക്കുള്ള വലിയ വിമാനങ്ങളില്‍ 150 ദിര്‍ഹവുമായിരിക്കും. രണ്ട് വിദേശ രാജ്യങ്ങള്‍ക്കിടയില്‍ ചെറിയ വിമാനത്തിലും ഇടത്തരം വിമാനത്തിലും 50 ദിര്‍ഹമോ 100 ദിര്‍ഹമോ ആയിരിക്കും ഫീ.
ഇകണോമി ക്‌ളാസ് സ്‌പെഷല്‍, സേവര്‍ വിഭാഗങ്ങളില്‍ പരിചയക്കാര്‍ക്ക് സമീപമോ ജനലുകള്‍ക്ക് സമീപമോ സീറ്റ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇനി അധിക പണം നല്‍കേണ്ടി വരും. കുട്ടിക്കാണ് സീറ്റ് തെരഞ്ഞടുക്കുന്നതെങ്കില്‍ സീറ്റ് തെരഞ്ഞെടുപ്പ് ഫീയില്‍ 50 ശതമാനം ഇളവ് ലഭിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    4 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    10 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    10 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    22 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    23 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി