Monday, June 24th, 2019

കാട്ടാന ശല്യം രൂക്ഷം; ജനം ഭീതിയില്‍

ഇടുക്കി: ചിന്നക്കനാല്‍, മുലത്തുറ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം. ജനം ഭീതിയില്‍. ചിന്നക്കനാല്‍ പഞ്ചായത്തിലെ ബി.എല്‍. റാം, നൂറ്റിയെട്ടു കോളനി, ചെമ്പകത്തൊടുകുഴി, സിങ്കുകണ്ടം എന്നിവിടങ്ങളില്‍ കാട്ടാന ആക്രമണം പതിവാണ്. ശാന്തന്‍പാറ പഞ്ചായത്തിലെ ആനയിറങ്കല്‍, മൂലത്തുറ, കള്ളിപ്പാറ, ചതുരംഗപ്പാറ എന്നിവിടങ്ങളും കാട്ടാനയുടെ വിഹാരകേന്ദ്രങ്ങളാണ്. ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി മുഴുവനും ആനക്കാട്ടിലാണ്. രണ്ടു ദിവസംമുമ്പ് ചിന്നക്കനാല്‍ സിങ്കുകണ്ടത്തിനു സമീപം കാട്ടാന വീടു തകര്‍ത്തപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണന്‍കുട്ടിയുടെ ദേഹത്തേക്ക് ഭിത്തി അടര്‍ന്നു വീണു മരിച്ചിരിുന്നു. ഗതാഗതസൗകര്യങ്ങളോ വൈദ്യുതിയോ … Continue reading "കാട്ടാന ശല്യം രൂക്ഷം; ജനം ഭീതിയില്‍"

Published On:Oct 21, 2013 | 12:47 pm

ഇടുക്കി: ചിന്നക്കനാല്‍, മുലത്തുറ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം. ജനം ഭീതിയില്‍. ചിന്നക്കനാല്‍ പഞ്ചായത്തിലെ ബി.എല്‍. റാം, നൂറ്റിയെട്ടു കോളനി, ചെമ്പകത്തൊടുകുഴി, സിങ്കുകണ്ടം എന്നിവിടങ്ങളില്‍ കാട്ടാന ആക്രമണം പതിവാണ്. ശാന്തന്‍പാറ പഞ്ചായത്തിലെ ആനയിറങ്കല്‍, മൂലത്തുറ, കള്ളിപ്പാറ, ചതുരംഗപ്പാറ എന്നിവിടങ്ങളും കാട്ടാനയുടെ വിഹാരകേന്ദ്രങ്ങളാണ്. ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി മുഴുവനും ആനക്കാട്ടിലാണ്.
രണ്ടു ദിവസംമുമ്പ് ചിന്നക്കനാല്‍ സിങ്കുകണ്ടത്തിനു സമീപം കാട്ടാന വീടു തകര്‍ത്തപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണന്‍കുട്ടിയുടെ ദേഹത്തേക്ക് ഭിത്തി അടര്‍ന്നു വീണു മരിച്ചിരിുന്നു.
ഗതാഗതസൗകര്യങ്ങളോ വൈദ്യുതിയോ ഇല്ലാത്ത ഇവിടങ്ങളില്‍ അപകടം നടന്നാല്‍ പോലും നാട്ടുകാര്‍ അറിയാന്‍ മണിക്കൂറുകളെടുക്കും. രക്ഷാപ്രവര്‍ത്തനവും ബുദ്ധിമുട്ടാണ്. രണ്ടു മാസം മുന്‍പ് രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷന്‍ ഭാഗത്തും കാട്ടാന ആക്രമണമുണ്ടായി. കള്ളിപ്പാറയില്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന വീട് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കാട്ടാന അടിച്ചു തകര്‍ത്തപ്പോള്‍ തലനാരിഴക്കാണു തൊഴിലാളികള്‍ രക്ഷപ്പെട്ടത്.
ആനത്താവളങ്ങള്‍ ജനവാസകേന്ദ്രമായതോടെയാണ് ചിന്നക്കനാലിലും പരിസരപ്രദേശങ്ങളിലും കാട്ടാന ആക്രമണം രൂക്ഷമായത്.മേഖലയില്‍ കാട്ടാന ആക്രമണം പതിവായതോടെ ഒന്നും ചെയ്യാനാകാതെ അധികൃതര്‍ കുഴങ്ങുകയാണ്. ആനയിറങ്കല്‍, മൂലത്തുറ ഭാഗങ്ങളില്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ആനകള്‍ നടക്കാനിറങ്ങുന്ന ആനത്താരയിലാണെന്നും ആരോപണമുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    4 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    7 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    11 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    11 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല