കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത് പോത്തന്നൂരില്‍ വെള്ളല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു. ഗണേശപുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീടിന് പുറത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. നിരന്തരം ആന ഇറങ്ങാറുള്ള പ്രദേശമാണ് പോത്തന്നൂര്‍. നേരത്തേയും ഇവിടെ ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കുനിയമുത്തൂരില്‍ ആനയുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരുക്കേറ്റിരുന്നു. മധുക്കരൈ വനത്തില്‍ നിന്ന് ആള്‍പ്പാര്‍പ്പുള്ള പ്രദേശത്ത് ഇറങ്ങിയ ആനയെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. … Continue reading "പോത്തന്നൂരില്‍ നാലുപേരെ ആന ചവിട്ടിക്കൊന്നു"