Wednesday, February 20th, 2019

റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ പ്രസവം

തൃശൂര്‍: കാലടി പ്ലാന്‍േറഷന്‍ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. അതിരപ്പിള്ളി എസ്‌റ്റേറ്റിലെ സി. ഒന്ന് ഡിവിഷനില്‍ രണ്ടാം ബ്ലോക്കിലാണ് ആന പ്രസവിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മറുപിള്ളയും മറ്റ് അവശിഷ്ടങ്ങളുമാണ് ഇവിടെ കണ്ടെത്തിയത്. എസ്‌റ്റേറ്റ് ഓഫീസിലേക്ക് പോകുന്ന ഭാഗത്ത് പാല്‍ അളക്കുന്ന പുരക്കുസമീപം പ്ലാന്റേഷന്‍ചാലക്കുടി റോഡിനടുത്താണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെ ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് പ്രദേശത്ത് ആനക്കൂട്ടത്തെ കണ്ടത്. ഈ പരിസരത്ത് റോഡില്‍ മരച്ചില്ലകള്‍ ഒടിച്ചിട്ടിരുന്നു. ആളുകള്‍ വരുന്നത് തടയാന്‍ ഒരു തേക്ക് കടപുഴക്കി റോഡിനുകുറുകെ ഇട്ടിരുന്നു. … Continue reading "റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ പ്രസവം"

Published On:Oct 24, 2013 | 1:15 pm

തൃശൂര്‍: കാലടി പ്ലാന്‍േറഷന്‍ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. അതിരപ്പിള്ളി എസ്‌റ്റേറ്റിലെ സി. ഒന്ന് ഡിവിഷനില്‍ രണ്ടാം ബ്ലോക്കിലാണ് ആന പ്രസവിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മറുപിള്ളയും മറ്റ് അവശിഷ്ടങ്ങളുമാണ് ഇവിടെ കണ്ടെത്തിയത്. എസ്‌റ്റേറ്റ് ഓഫീസിലേക്ക് പോകുന്ന ഭാഗത്ത് പാല്‍ അളക്കുന്ന പുരക്കുസമീപം പ്ലാന്റേഷന്‍ചാലക്കുടി റോഡിനടുത്താണ് സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെ ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് പ്രദേശത്ത് ആനക്കൂട്ടത്തെ കണ്ടത്. ഈ പരിസരത്ത് റോഡില്‍ മരച്ചില്ലകള്‍ ഒടിച്ചിട്ടിരുന്നു. ആളുകള്‍ വരുന്നത് തടയാന്‍ ഒരു തേക്ക് കടപുഴക്കി റോഡിനുകുറുകെ ഇട്ടിരുന്നു. കൂടുതല്‍ തൊഴിലാളികള്‍ എത്തി മാനേജര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ബഹളംവെച്ചും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടു. ഇതിനുശേഷമാണ് ആന പ്രസവിച്ചുകിടക്കുകയായിരുന്നെന്ന് മനസ്സിലായത്. കാട്ടിലേക്ക് കയറ്റിവിട്ട ആനക്കൂട്ടത്തില്‍ പുതുതായി പിറന്ന ആനക്കുട്ടിയേയും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കാട്ടാന മനുഷ്യവാസമുള്ള മേഖലയില്‍ പ്രസവിക്കുന്നത് അപൂര്‍വ്വമാണെന്ന് വനപാലകര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    49 mins ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു