Tuesday, September 18th, 2018

കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു

പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി പാക്കം പെരുമ്പലം മോഹന(40)നെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടിരക്ഷപെട്ടു. ഓട്ടോറിക്ഷയില്‍ ചേകാടിയില്‍ നിന്നും പാക്കത്തേക്ക് പോവുന്നതിനിടെ കാട്ടാന ഓട്ടോറിക്ഷക്ക് നേരെ പാഞ്ഞുവരുകയായിരുന്നു. വനത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ഓട്ടോറിക്ഷ നിറുത്തി യാത്രക്കാരും മോഹനനും ഇറങ്ങി ഓടി. മോഹനനെ പിന്നില്‍ നിന്നു മറ്റൊരു കാട്ടാനയും അക്രമിച്ചു. ആന ഓട്ടോ മറിച്ചിട്ടു. ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം … Continue reading "കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു"

Published On:Oct 25, 2013 | 10:44 am

പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി പാക്കം പെരുമ്പലം മോഹന(40)നെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടിരക്ഷപെട്ടു. ഓട്ടോറിക്ഷയില്‍ ചേകാടിയില്‍ നിന്നും പാക്കത്തേക്ക് പോവുന്നതിനിടെ കാട്ടാന ഓട്ടോറിക്ഷക്ക് നേരെ പാഞ്ഞുവരുകയായിരുന്നു. വനത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ഓട്ടോറിക്ഷ നിറുത്തി യാത്രക്കാരും മോഹനനും ഇറങ്ങി ഓടി. മോഹനനെ പിന്നില്‍ നിന്നു മറ്റൊരു കാട്ടാനയും അക്രമിച്ചു. ആന ഓട്ടോ മറിച്ചിട്ടു.
ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസ് ആക്രമിക്കാന്‍ ആന ശ്രമിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    7 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    8 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    10 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    12 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    13 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    13 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    14 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    14 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍