Thursday, November 15th, 2018

കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം.

Published On:Jun 16, 2018 | 9:02 am

ഇടുക്കി: പൂപ്പാറ മൂലത്തറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് തൊഴിലാളി മരിച്ചു. മൂലത്തറയിലെ എസ്‌റ്റേറ്റ് തൊഴിലാളിയായ വേലുവാണ്(55) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഇതിന് മുമ്പും പലവട്ടം കാട്ടാന ഇവിടെ ആളുകളെ ആക്രമിച്ച് കൊന്നിരുന്നു. കാട്ടാനശല്ല്യം തടയാന്‍ ഇവിടെ ഇരുമ്പ് വേലി കെട്ടട്ടണമെന്ന് നാട്ടുകാര്‍ പല പ്രവശ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. വേലന്റെ മരണത്തോടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ വേലന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. മരണവിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് എത്തിയതെന്നും നാട്ടുകാര്‍ക്ക് പരാതിഉണ്ട്. ജില്ലാ കളക്ടര്‍ നേരിട്ടെത്തികയാണെങ്കില്‍ മാത്രമേ ഉപരോധം അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി