Tuesday, November 13th, 2018

കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം

ഇടുക്കി: സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന്‍(55) ആണ് തുമ്പികൈക്കുള്ള അടിയേറ്റ് മരണമടഞ്ഞത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം. ബന്ധു ഗോപിയുടെ വീട്ടില്‍ എത്തിയ തങ്കച്ചന്‍ ഭക്ഷണം കഴിച്ചതിന് ശേഷം മറ്റൊരു ബന്ധുവിന്റെ കുടെ അടുത്തുള്ള ഷെഡില്‍ ഉറങ്ങാന്‍ പോകുന്ന ഇടവഴിയിലാണ് ആന ആക്രമിച്ചത്. ബോധം പോയ തങ്കച്ചനെ ഗോപിയുടെ വീട്ടില്‍ കൊണ്ടുവന്ന വെള്ളം നല്‍കിയെങ്കിലും തല്‍ക്ഷണം മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. തങ്കച്ചനെ ആക്രമിച്ചതിന് ശേഷം … Continue reading "കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം"

Published On:Jul 4, 2018 | 8:03 am

ഇടുക്കി: സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന്‍(55) ആണ് തുമ്പികൈക്കുള്ള അടിയേറ്റ് മരണമടഞ്ഞത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം. ബന്ധു ഗോപിയുടെ വീട്ടില്‍ എത്തിയ തങ്കച്ചന്‍ ഭക്ഷണം കഴിച്ചതിന് ശേഷം മറ്റൊരു ബന്ധുവിന്റെ കുടെ അടുത്തുള്ള ഷെഡില്‍ ഉറങ്ങാന്‍ പോകുന്ന ഇടവഴിയിലാണ് ആന ആക്രമിച്ചത്. ബോധം പോയ തങ്കച്ചനെ ഗോപിയുടെ വീട്ടില്‍ കൊണ്ടുവന്ന വെള്ളം നല്‍കിയെങ്കിലും തല്‍ക്ഷണം മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. തങ്കച്ചനെ ആക്രമിച്ചതിന് ശേഷം കൂടെയുണ്ടായിരുന്ന ബന്ധുവിനുനെരെയും ആന ഓടിയെത്തിയെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി സുരക്ഷിത സ്ഥാനത്തെത്തുകയായിരുന്നു. ശാന്തപാറ പോലീസിന്റെ നേതൃത്വത്തില്‍ മൃതദ്ദേഹം അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച മേല്‍ നടപടി സ്വീകരിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    6 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    6 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    7 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    9 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    10 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    10 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    11 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി