Monday, July 22nd, 2019

വൈദ്യുതീകരണം; ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ റെയില്‍പ്പാത ഉദ്ഘാടനം ഇന്ന്

      പാലക്കാട്: വൈദ്യുതീകരണം പൂര്‍ത്തിയായ ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ റെയില്‍പ്പാതയുടെ ഉദ്ഘാടനം ഇന്ന് റെയില്‍വെമന്ത്രി നിര്‍വഹിക്കും. എന്നാല്‍, വണ്ടികള്‍ ഓടുന്നത് ഇനിയും വൈകും. പാതയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ മുഴുവന്‍ സബ്‌സ്‌റ്റേഷനുകളും പൂര്‍ത്തിയാവാത്തതാണ് പ്രശ്‌നം. കൂടുതല്‍ വണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കുന്നതിന് ബുധനാഴ്ചവരെ അറിയിപ്പൊന്നും ഡിവിഷന്‍ അധികൃതര്‍ക്ക് കിട്ടിയിട്ടില്ല. വൈദ്യുതീകരണജോലികള്‍ നേരത്തെതന്നെ പൂര്‍ത്തിയായിരുന്നെങ്കിലും സബ്‌സ്‌റ്റേഷനുകളുെട പണി ഇനിയും തീരാനുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ സൗത്തിലും ഷൊര്‍ണൂരിലും നിന്നാണ് പാതയിലേക്ക് വൈദ്യുതിയെടുക്കുന്നത്. ഇതുപയോഗിച്ചുമാത്രം കൂടുതല്‍ തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കാനാവില്ല. ഷൊര്‍ണൂരില്‍നിന്ന് ഇപ്പോള്‍ത്തന്നെ … Continue reading "വൈദ്യുതീകരണം; ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ റെയില്‍പ്പാത ഉദ്ഘാടനം ഇന്ന്"

Published On:Jun 16, 2016 | 9:13 am

Electric Train India Full

 

 

 

പാലക്കാട്: വൈദ്യുതീകരണം പൂര്‍ത്തിയായ ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ റെയില്‍പ്പാതയുടെ ഉദ്ഘാടനം ഇന്ന് റെയില്‍വെമന്ത്രി നിര്‍വഹിക്കും. എന്നാല്‍, വണ്ടികള്‍ ഓടുന്നത് ഇനിയും വൈകും. പാതയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ മുഴുവന്‍ സബ്‌സ്‌റ്റേഷനുകളും പൂര്‍ത്തിയാവാത്തതാണ് പ്രശ്‌നം. കൂടുതല്‍ വണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കുന്നതിന് ബുധനാഴ്ചവരെ അറിയിപ്പൊന്നും ഡിവിഷന്‍ അധികൃതര്‍ക്ക് കിട്ടിയിട്ടില്ല.
വൈദ്യുതീകരണജോലികള്‍ നേരത്തെതന്നെ പൂര്‍ത്തിയായിരുന്നെങ്കിലും സബ്‌സ്‌റ്റേഷനുകളുെട പണി ഇനിയും തീരാനുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ സൗത്തിലും ഷൊര്‍ണൂരിലും നിന്നാണ് പാതയിലേക്ക് വൈദ്യുതിയെടുക്കുന്നത്. ഇതുപയോഗിച്ചുമാത്രം കൂടുതല്‍ തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കാനാവില്ല. ഷൊര്‍ണൂരില്‍നിന്ന് ഇപ്പോള്‍ത്തന്നെ അധിക ലോഡ് വൈദ്യുതിയെടുക്കുന്നുണ്ട്.
തിരൂരിലെയും എലത്തൂരിലെയും സബ്‌സ്‌റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍മാത്രമേ കൂടുതല്‍ വണ്ടികള്‍ ഓടിക്കാനാവൂ. ചെറുവത്തൂരിലും സബ്‌സ്‌റ്റേഷന്‍ പൂര്‍ത്തിയാവാനുണ്ടെങ്കിലും മംഗലാപുരത്തേക്കുകൂടി ഓടിത്തുടങ്ങുമ്പോള്‍മാത്രമേ അത്യാവശ്യമായി വരൂ. ചെറുവത്തൂരിലേക്ക് മാത്രമായി ഓടുന്ന ഒരു പാസഞ്ചര്‍മാത്രമാണുള്ളത്. സബ്‌സ്‌റ്റേഷനുകള്‍ എന്ന് പൂര്‍ത്തിയാവുമെന്ന് റെയില്‍വേ വ്യക്തമായി പറയുന്നുമില്ല. ചുരുക്കത്തില്‍, മന്ത്രി എത്തുന്നതുകൊണ്ടുമാത്രം നടക്കുന്ന ചടങ്ങായി ഉദ്ഘാടനം മാറും.
നിലവില്‍ ജനശതാബ്ദി എക്‌സ്പ്രസ് മാത്രമാണ് ഈ പാതയില്‍ വൈദ്യുതി എന്‍ജിനില്‍ ഓടുന്നത്. പിന്നെ ഇടക്ക് ചരക്കുതീവണ്ടികളും.
എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍എറണാകുളം, ആലപ്പുഴ-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സുകള്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്പ്രസ്സുകള്‍, കോയമ്പത്തൂര്‍കണ്ണൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കുന്ന കാര്യം പരിഗണിക്കണമെന്ന് നേരത്തെതന്നെ ഡിവിഷനില്‍ നിര്‍ദേശം ലഭിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    14 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    15 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    16 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു