Friday, April 26th, 2019

വൈദ്യുതി നിരക്ക് വര്‍ധന: പുതിയ കേന്ദ്ര നയം ജനദ്രോഹമാകരുത്

ശീലിച്ചുപോയി. ഇനി ഉപേക്ഷിക്കാന്‍ പറ്റില്ല. വൈദ്യുതി അത്രമാത്രം നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വൈദ്യുതിനിരക്ക് നിര്‍ണയത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ആലോചിക്കുന്ന നയം നിലവിലുള്ള നിരക്ക് വര്‍ധിക്കാനല്ലാതെ കുറയാന്‍ ഇടയാക്കുന്നതല്ല എന്ന് തന്നെയാണ് ഉപഭോക്താക്കളുടെ വിശ്വാസം. നിരക്ക് എത്ര ഉയര്‍ത്തിയാലും വൈദ്യുതി ഉപേക്ഷിക്കാന്‍ ഇന്ന് ജനത്തിനാവില്ല. ഉല്‍പാദന ചിലവ് താങ്ങാനാവാത്ത വിധം ഉയരുന്നതാണ് നിരക്ക് വര്‍ധനക്ക് സര്‍ക്കാര്‍ കാരണമായി പറയുന്നത്. സൗരോര്‍ജ്ജം, കാറ്റ്, തിരമാല എന്നിവയില്‍ നിന്നൊക്കെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര വിജയം കണ്ടില്ല. ജല വൈദ്യുത … Continue reading "വൈദ്യുതി നിരക്ക് വര്‍ധന: പുതിയ കേന്ദ്ര നയം ജനദ്രോഹമാകരുത്"

Published On:Jul 9, 2018 | 1:50 pm

ശീലിച്ചുപോയി. ഇനി ഉപേക്ഷിക്കാന്‍ പറ്റില്ല. വൈദ്യുതി അത്രമാത്രം നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വൈദ്യുതിനിരക്ക് നിര്‍ണയത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ആലോചിക്കുന്ന നയം നിലവിലുള്ള നിരക്ക് വര്‍ധിക്കാനല്ലാതെ കുറയാന്‍ ഇടയാക്കുന്നതല്ല എന്ന് തന്നെയാണ് ഉപഭോക്താക്കളുടെ വിശ്വാസം. നിരക്ക് എത്ര ഉയര്‍ത്തിയാലും വൈദ്യുതി ഉപേക്ഷിക്കാന്‍ ഇന്ന് ജനത്തിനാവില്ല. ഉല്‍പാദന ചിലവ് താങ്ങാനാവാത്ത വിധം ഉയരുന്നതാണ് നിരക്ക് വര്‍ധനക്ക് സര്‍ക്കാര്‍ കാരണമായി പറയുന്നത്. സൗരോര്‍ജ്ജം, കാറ്റ്, തിരമാല എന്നിവയില്‍ നിന്നൊക്കെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര വിജയം കണ്ടില്ല. ജല വൈദ്യുത പദ്ധതിക്കൊപ്പം സൗരോര്‍ജ്ജ പദ്ധതിയും വര്‍ധിച്ചുവരുന്ന വൈദ്യുതാവശ്യങ്ങള്‍ നേരിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണിപ്പോള്‍. എങ്ങിനെ വൈദ്യുതി ഉല്‍പാദിപ്പിച്ചാലും ഇന്ധനവില വര്‍ധിപ്പിച്ചാലെന്നോണമുള്ള നയം തന്നെയാണ് വൈദ്യുതി വില വര്‍ധിപ്പിച്ചാലും കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാറും കേന്ദ്ര വില വര്‍ധനയെ സ്വാഗതം ചെയ്യുകയെ ഉള്ളൂ.
ജനത്തിന്റെ പ്രയാസങ്ങള്‍ പരസ്പരം കുറ്റാരോപണം നടത്തി പരിഹരിക്കാമെന്ന മനസിലിരിപ്പുമുണ്ടാവും. കേരളത്തില്‍ ഇപ്പോള്‍ വൈദ്യുതിക്ക് വ്യത്യസ്ത നിരക്കുകളാണ്. കുറഞ്ഞ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഉയര്‍ന്ന നിരക്കുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. പുതിയ കേന്ദ്രനയം നടപ്പായാല്‍ നിലവില്‍ ചുരുങ്ങിയ ചാര്‍ജ് അടക്കേണ്ടിവരുന്ന പലര്‍ക്കും ഉയര്‍ന്ന നിരക്ക് അടക്കേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. ക്രോസ് സബ്‌സിഡി കുറക്കുകയും അവശേഷിക്കുന്ന സബ്‌സിഡി ബാങ്ക് വഴിയാക്കുകയും ചെയ്യുന്ന പുതിയ കേന്ദ്രനയം ചെറുകിട ഉപഭോക്താക്കള്‍ക്ക് കൂടിയ നിരക്ക് നല്‍കേണ്ടിവരുമെന്ന ആശങ്കയുണ്ടാക്കുന്നതിനാല്‍ ഇതുപേക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറക്കണമെന്നാവശ്യവും ശക്തമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വാണിജ്യാവശ്യത്തിനുള്ള സാധനങ്ങളെല്ലാം പുറമെ നിന്ന് വരുത്തുന്നതുമൂലമുള്ള വിലവര്‍ധനവ് തന്നെ താങ്ങാനാവാത്തതാണ്. ഇതോടൊപ്പം വൈദ്യുതി നിരക്കും കൂടിയാല്‍ അത് വ്യാപാരികളുടെ നിലനില്‍പിനെ തന്നെ ബാധിക്കും. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഇപ്പോള്‍ കോടിക്കണക്കിന് രൂപ നഷ്ടത്തിലാണെന്ന് വകുപ്പ് മന്ത്രി തന്നെ പറയുന്നു. വൈദ്യുതി ബോര്‍ഡ് ഉടനെ ഒരു നിരക്ക് വര്‍ധന വേണമെന്ന ആലോചനയിലുമാണ്. കേന്ദ്രനയവും സമാനമായ രീതിയിലായതിനാല്‍ ഒരു ഇരുട്ടടി ജനം പ്രതീക്ഷിക്കുന്നു. പ്രസരണ നഷ്ടം ദുരുപയോഗം എന്നിവ ഒഴിവാക്കിയും കൂടുതല്‍ ഉല്‍പാദന സംരംഭങ്ങള്‍ തുടങ്ങിയും വൈദ്യുതി ഉല്‍പാദനത്തിന് സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാക്കിയും ജനങ്ങളെ പരമാവധി സഹായിക്കാനുള്ള സംരംഭങ്ങള്‍ ഉണ്ടാകണമെന്ന് ഓരോ നിരക്ക് വര്‍ധന സമയത്തും ജനം ആവശ്യപ്പെടാറുള്ളതാണ്. പക്ഷെ ഫലപ്രദമാവുന്നില്ല. തടസം സാമ്പത്തികം തന്നെ. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നിരക്ക് വര്‍ധിപ്പിക്കുകയും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം നിരക്ക് കുറക്കുകയും ചെയ്യുന്ന രീതി ജനം അംഗീകരിക്കുന്നില്ല. വൈദ്യുതി നിരക്ക് എങ്ങിനെ എത്രത്തോളം വര്‍ധിപ്പിക്കാമെന്ന് മാത്രം ചിന്തിക്കുന്ന സര്‍ക്കാര്‍ എങ്ങിനെ നിരക്ക് കുറക്കാമെന്ന് ചിന്തിക്കാത്തതാണ് ജനദ്രോഹമായി മാറുന്നത്.

LIVE NEWS - ONLINE

  • 1
    53 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    4 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    6 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    7 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    9 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി