Friday, November 16th, 2018

എന്തുവന്നാലും വൈദ്യുതിനിരക്ക് കൂടും

  തിരു: സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തിയാല്‍ സംസ്ഥാനത്തെ 55 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതിനിരക്ക് വര്‍ധിക്കും. പ്രതിമാസം 120 യൂണിറ്റ് വരെയുള്ള ഉപഭോഗ നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണം നല്‍കത്തിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം നിരക്കുവര്‍ധന നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്കും ഈ മാസം മുതല്‍ നിരക്ക് ഉയരും. സബ്‌സിഡി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ബോര്‍ഡിനുള്ള മറുപടിക്കത്തില്‍ സര്‍ക്കാര്‍ അറിയിച്ചത്. 40 മുതല്‍ 80 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 1.90 … Continue reading "എന്തുവന്നാലും വൈദ്യുതിനിരക്ക് കൂടും"

Published On:Aug 8, 2013 | 12:26 pm

 

തിരു: സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തിയാല്‍ സംസ്ഥാനത്തെ 55 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതിനിരക്ക് വര്‍ധിക്കും. പ്രതിമാസം 120 യൂണിറ്റ് വരെയുള്ള ഉപഭോഗ നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണം നല്‍കത്തിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം നിരക്കുവര്‍ധന നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്കും ഈ മാസം മുതല്‍ നിരക്ക് ഉയരും. സബ്‌സിഡി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ബോര്‍ഡിനുള്ള മറുപടിക്കത്തില്‍ സര്‍ക്കാര്‍ അറിയിച്ചത്. 40 മുതല്‍ 80 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 1.90 രൂപയില്‍നിന്ന് 2.20 രൂപയായും 80 മുതല്‍ 120 സ്ലാബിലുള്ളവര്‍ക്ക് 2.40 രൂപയില്‍നിന്ന് മൂന്നു രൂപയായും നിരക്ക് ഉയരും. മെയ് ഒന്നിന്‌ െവൈദ്യുതി നിരക്കുവര്‍ധന പ്രഖ്യാപിച്ചപ്പോഴാണ് 120 യൂണിറ്റില്‍ താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്. കടുത്ത ജനരോഷത്തെ തുടര്‍ന്നായിരുന്നു മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്. സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രതിമാസ സബ്‌സിഡി തുകയായ 25 കോടിയുടെ കൂടെ 10 കോടി വീതം നല്‍കാമെന്നായിരുന്നു ധാരണ. മൂന്നു മാസത്തിനിടെ സബ്‌സിഡി കുടിശ്ശിക 106.5 കോടി ആയെങ്കിലും സര്‍ക്കാര്‍ പണം കൈമാറിയില്ല.
സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം സര്‍വകാല റെക്കോഡ് സൃഷ്ടിച്ചിട്ടും വൈദ്യുതിനിരക്ക് കൂടും. ബുധനാഴ്ച 3.62 കോടി യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. ഇതിനു മുമ്പ് ഒരിക്കലും ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമുകള്‍ തുറന്നുവിടുന്ന സാഹചര്യമുണ്ടായിട്ടും വൈദ്യുതി നിരക്ക് കുറയ്ക്കാത്തതില്‍ പ്രതിഷേധം വ്യാപകമാവുമ്പോഴാണ് പാവപ്പെട്ട ഉപയോക്താക്കള്‍ക്കു അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    42 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി