Saturday, November 17th, 2018

വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്താല്‍…

വൈദ്യുതി നിയമഭേദഗതി ബില്ലിന്റെ കരട് മാറ്റങ്ങളൊന്നുമില്ലാതെ നിയമമായാല്‍ സ്വകാര്യ കമ്പനികള്‍ വിതരണ ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഇപ്പോള്‍ സ്വകാര്യ കമ്പനികളാണ് വൈദ്യുതി വിതരണം നടത്തുന്നത്. കേരളത്തില്‍ വൈദ്യുതി ഉല്‍പാദന വിതരണ സംവിധാനം സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കുത്തകയാണ്. വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധിപ്പിച്ചാല്‍ പ്രതിഷേധിക്കാനോ ഉപേക്ഷിക്കാനോ സാധിക്കാതെ ഉപഭോക്താക്കള്‍ അടക്കുകയാണ്. സപ്ലൈ ലൈസന്‍സുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വൈദ്യുതി ഏറ്റെടുത്ത് വിതരണം ചെയ്യുമ്പോള്‍ അവിടെ മത്സരങ്ങള്‍ ഉണ്ടാകും. ഫോണ്‍ കണക്ഷനും മൊബൈല്‍ കണക്ഷനുമൊക്കെ ഇഷ്ടംപോലെ … Continue reading "വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്താല്‍…"

Published On:Nov 2, 2018 | 1:27 pm

വൈദ്യുതി നിയമഭേദഗതി ബില്ലിന്റെ കരട് മാറ്റങ്ങളൊന്നുമില്ലാതെ നിയമമായാല്‍ സ്വകാര്യ കമ്പനികള്‍ വിതരണ ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഇപ്പോള്‍ സ്വകാര്യ കമ്പനികളാണ് വൈദ്യുതി വിതരണം നടത്തുന്നത്.
കേരളത്തില്‍ വൈദ്യുതി ഉല്‍പാദന വിതരണ സംവിധാനം സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കുത്തകയാണ്. വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധിപ്പിച്ചാല്‍ പ്രതിഷേധിക്കാനോ ഉപേക്ഷിക്കാനോ സാധിക്കാതെ ഉപഭോക്താക്കള്‍ അടക്കുകയാണ്. സപ്ലൈ ലൈസന്‍സുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വൈദ്യുതി ഏറ്റെടുത്ത് വിതരണം ചെയ്യുമ്പോള്‍ അവിടെ മത്സരങ്ങള്‍ ഉണ്ടാകും. ഫോണ്‍ കണക്ഷനും മൊബൈല്‍ കണക്ഷനുമൊക്കെ ഇഷ്ടംപോലെ ഇഷ്ടമുള്ള കമ്പനിയുടേത് വാങ്ങിക്കാനുള്ള ഉപഭോക്താവിന്റെ സൗകര്യം സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതാണ്. ഇതുപോലെ വൈദ്യുതി സ്വകാര്യ മേഖലയില്‍ നിന്നാകുമ്പോള്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്.
വൈദ്യുതി നിയമ ഭേദഗതി അംഗീകരിച്ച് നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡില്‍ നിന്നോ സ്വകാര്യ വിതരണ കമ്പനിയില്‍ നിന്നോ വൈദ്യുതി കൊണ്ടുവരാം. നിരക്കിലെ വ്യതയാസം, ഡിപ്പോസിറ്റ്, മെച്ചപ്പെട്ട സേവനം, കൂടുതല്‍ സമയം വൈദ്യുതി നിലക്കാതിരിക്കല്‍ എന്നീ സൗകര്യങ്ങള്‍ എവിടെ നിന്നാണോ ഉപഭോക്താവിന്റെ അഭിലാഷമനുസരിച്ച് ലഭിക്കുന്നത്, അവിടെ നിന്ന് സ്വീകരിക്കാനുള്ള സംവിധാനം അവര്‍ ഉപയോഗിക്കുമെന്ന് തീര്‍ച്ച.
ഇന്ധനവില തോന്നിയപോലെ വര്‍ധിപ്പിച്ച് ജനങ്ങളെ പ്രയാസത്തിലാക്കുന്നത് പോലെ വൈദ്യുതി വിതരണക്കാര്‍ക്കും തോന്നിയപോലെ നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കരുതെന്ന് ജനത്തിനഭിപ്രായമുണ്ട്. ഉപഭോക്താവിന് 24 മണിക്കൂറും തുടര്‍ച്ചയായി വൈദ്യുതി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിതരണ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന നിബന്ധന അത്യാവശ്യമാണെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് ഏറെ ഗുണം ചെയ്യുന്നതാണ്. സംസ്ഥാനത്ത് ഇപ്പോള്‍ അരമണിക്കൂറിലധികം, ചിലപ്പോള്‍ മണിക്കൂറുകളോളം വൈദ്യുതി നിലക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. പരാതിപ്പെടുന്നതിന് ഫോണെടുക്കാന്‍ പോലും തയ്യാറാകാത്ത ഓഫീസുകളുമുണ്ട്. ഈ അവസ്ഥ മാറി മെച്ചപ്പെട്ട സേവനം സ്വകാര്യ വിതരണക്കാരില്‍ നിന്നുണ്ടാകുകയും വേണം. വിതരണത്തിനാവശ്യമായ വൈദ്യുതി ലൈസന്‍സ് എടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തിയാല്‍ വിതരണരംഗം സുഗമമാവുമെന്നാണ് പ്രതീക്ഷ.

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു