Monday, February 18th, 2019

‘വൈദ്യുതി തൂണുകളില്‍ നിന്നും സംഘര്‍ഷം പിറക്കുന്നു’

കണ്ണൂര്‍: കഴിഞ്ഞദിവസം എടച്ചൊവ്വയില്‍ അക്രമം നടന്നത് വൈദ്യുതി തൂണുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എഴുതിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണെന്നായിരുന്നു വാര്‍ത്ത. അഴീക്കോട്ടെ ധനേഷ് വധക്കേസില്‍ ഇന്നലെ കോടതി വിധി വന്നു. രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊലപാതകത്തില്‍ കലാശിച്ചത് പാര്‍ട്ടി പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം. ഇത്തരത്തില്‍ നിരവധി അക്രമങ്ങളിലും കൊലപാതകങ്ങളിലും കലാശിച്ചത് വൈദ്യുതി തൂണുകളിലും ടെലഫോണ്‍ പോസ്റ്ററുകളിലും പെയിന്റടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍. നാടിന്റെ മുക്കിലും മൂലയിലുമുള്ള വൈദ്യുതി തൂണുകളും ടെലഫോണ്‍ തൂണുകളും കണ്ടാല്‍ തോന്നുക ഇവയെല്ലാം സൗന്ദര്യവല്‍ക്കരണത്തിന് … Continue reading "‘വൈദ്യുതി തൂണുകളില്‍ നിന്നും സംഘര്‍ഷം പിറക്കുന്നു’"

Published On:Dec 22, 2017 | 2:13 pm

കണ്ണൂര്‍: കഴിഞ്ഞദിവസം എടച്ചൊവ്വയില്‍ അക്രമം നടന്നത് വൈദ്യുതി തൂണുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എഴുതിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണെന്നായിരുന്നു വാര്‍ത്ത. അഴീക്കോട്ടെ ധനേഷ് വധക്കേസില്‍ ഇന്നലെ കോടതി വിധി വന്നു. രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊലപാതകത്തില്‍ കലാശിച്ചത് പാര്‍ട്ടി പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം. ഇത്തരത്തില്‍ നിരവധി അക്രമങ്ങളിലും കൊലപാതകങ്ങളിലും കലാശിച്ചത് വൈദ്യുതി തൂണുകളിലും ടെലഫോണ്‍ പോസ്റ്ററുകളിലും പെയിന്റടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍.
നാടിന്റെ മുക്കിലും മൂലയിലുമുള്ള വൈദ്യുതി തൂണുകളും ടെലഫോണ്‍ തൂണുകളും കണ്ടാല്‍ തോന്നുക ഇവയെല്ലാം സൗന്ദര്യവല്‍ക്കരണത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നാണ്. രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളുമെല്ലാം തങ്ങളുടെ ശക്തി തെളിയിക്കുന്നത് വൈദ്യുതി തൂണുകൡലെ പെയിന്റടിയിലൂടെയാണ്. അതാത് പ്രദേശത്തെ ശക്തരായ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തങ്ങളാണന്ന് കാണിക്കാനുള്ള പെയിന്റടിക്കല്‍ പലപ്പോഴും സംഘര്‍ഷത്തിലാണ് കലാശിക്കാറുള്ളത്.
ഒരേ പ്രദേശത്ത് ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായുള്ളിടത്താണ് സംഘര്‍ഷങ്ങള്‍ പിറവിയെടുക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ മനസിലാണ് ആദ്യം ‘കോട്ട’യാക്കാനുള്ള ബുദ്ധി ഉദിക്കുക. പിന്നെ താമസമില്ല. അര്‍ദ്ധരാത്രിയില്‍ നാട്ടുകാരെല്ലാം ഉറങ്ങുമ്പോഴാണ് ഇവരുടെ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുക. സ്വന്തം വീടിന് പോലും നല്ല പെയിന്റടിക്കാത്തവരൊക്കെയാണ് വൈദ്യുതി, ടെലഫോണ്‍ തൂണുകളെല്ലാം പെയിന്റടിച്ച് സൗന്ദര്യവല്‍ക്കരണത്തിന് ഇറങ്ങുക. ടെലിഫോണ്‍ തൂണിന്റെയും വൈദ്യുതി തൂണിന്റെയും ഒന്നുമുതല്‍ ഒന്നരമീറ്റര്‍ വരെ ഉയരത്തില്‍ പാര്‍ട്ടിയുടെ പതാകയുടെ നിറമുള്ള പെയിന്റടിക്കലാണ് ചിലയിടങ്ങളിലെ കലാപരിപാടികള്‍. മറ്റുചിലരാകട്ടെ സ്വന്തം പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ പേരെഴുതിയാണ് സംതൃപ്തിയടയുന്നത്.
ഒരു പാര്‍ട്ടിക്ക് മാത്രം സ്വാധീനമുള്ള പ്രദേശങ്ങളിലും ഈ ചുവരെഴുത്തുകള്‍ ഏറെകാലം നിലനില്‍ക്കും. ഇത്തരം ഗ്രാമപ്രദേശങ്ങളുടെ തുടക്കത്തില്‍ സ്വാഗതബോര്‍ഡും കാണാം. ചെങ്കോട്ടയിലേക്ക് സ്വാഗതം, കാവികോട്ടയിലേക്ക് സ്വാഗതം, പച്ചക്കോട്ടയിലേക്ക് സ്വാഗതം, മൂവര്‍ണ കോട്ടയിലേക്ക് സ്വാഗതം എന്നിങ്ങനെ വിവിധ നിറത്തിലുള്ള കോട്ടകളിലേക്ക് സ്വാഗതം ചെയ്താണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുക. വഴിയാത്രക്കാര്‍ ഇത് കണ്ട് ഈ പ്രദേശം അതാത് പാര്‍ട്ടികളുടെ കോട്ടകളാണെന്ന് തെറ്റിദ്ധരിക്കുമെന്നാണ് ഇത് എഴുതുന്നവരുടെ മനസിലിരിപ്പ്. എന്നാല്‍ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് പിന്നെ അടുത്തഘട്ടം കലാപരിപാടികള്‍ ആരംഭിക്കുക. കൂരിരുട്ടില്‍ രണ്ടാമത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരിറങ്ങും. ആദ്യമെഴുതിയത് മായ്ച്ചുകളയലാണ് പ്രഥമഘട്ടം. പിന്നീട് അതിന്റെ മുകളില്‍ തങ്ങളുടെ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പേരെഴുതലുമാകും. കതിരൂര്‍ ചോയ്യാടത്ത് സി പിഎമ്മും കോണ്‍ഗ്രസും ഭായി ഭായി ആയതിനാല്‍ ജനങ്ങള്‍ക്ക് പേടിക്കാനില്ല. ഒരു വൈദ്യുതി തൂണിന്റെ താഴെ ഭാഗത്ത് സി പി എമ്മും അതിന്റെ തന്നെ മുകള്‍ഭാഗത്ത് കോണ്‍ഗ്രസും തങ്ങളുടെ പാര്‍ട്ടികളുടെ പതാകയുടെ പെയിന്റടിച്ചിരിക്കുകയാണ്. രണ്ടുപേരും സൗഹാര്‍ദത്തിലായതിനാല്‍ മായ്ക്കലും അടിയും ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. ഈ വൈദ്യുതി തൂണുകള്‍ കാണാന്‍ സുന്ദരമായ കാഴ്ചയാണ്. എല്ലായിടത്തും ഇതുപോലെ സൗഹാര്‍ദപരമായി പെയിന്റടിച്ചാല്‍ തൂണുകള്‍ കാണാന്‍ നല്ല ഭംഗിയാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്.
നേരം പുലര്‍ന്നാലാണ് യഥാര്‍ത്ഥ കളിയാട്ടം നടക്കുക. തങ്ങള്‍ എഴുതിയത് മായ്ക്കാന്‍ ആര്‍ക്കാണ് ധൈര്യമെന്ന് ചോദിച്ചുള്ള ഗംഭീര പ്രതിഷേധ പ്രകടനവും കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകവും ഇതിനെ മറുവിഭാഗം ചോദ്യംചെയ്യും. പിന്നെ വര്‍ത്തമാനം അതിര് കടന്നാല്‍ ഉന്തുംതള്ളും . പിന്നെ കയ്യാങ്കളി. അതും കഴിഞ്ഞ് അരിശം മാറിയില്ലെങ്കില്‍ പിന്നെ രാത്രികാലത്ത് ഇരുട്ടിന്റെ മറവിലുള്ള ചില അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറും. വീട്ടുപറമ്പിലെ വാഴവെട്ടല്‍ മുതല്‍ വീടിന് നേരെ ബോംബേറ് വരെയുള്ള കലാപരിപാടികള്‍. അതും കഴിഞ്ഞ് അടിയും വെട്ടും കുത്തും. ഇങ്ങനെ പാര്‍ട്ടി വളര്‍ത്തല്‍ നാട്ടില്‍ സര്‍വ്വസാധാരണമാണ്.
മറ്റൊരു വിഭാഗമാകട്ടെ തങ്ങളുടെ കയ്യക്ഷരം തെളിയാന്‍ റോഡില്‍ എഴുതുന്നവരാണ്. തങ്ങളുടെ ആരാധ്യനേതാക്കളുടെ ചിത്രങ്ങള്‍ വരെ റോഡില്‍ വരച്ചിടും. ഇതിന്റെ മുകളില്‍ തെരുവ് നായകള്‍ മലമൂത്രവിസര്‍ജനം നടത്തിയാലും ജലദോഷം ബാധിച്ചവര്‍ കാര്‍ക്കിച്ച്തുപ്പിയാലും ആര്‍ക്കും ഒരു ചേതവുമില്ല. മഴക്കാലത്ത് ചെളിവെള്ളം വരെ ഒഴുകി നടക്കുന്നതും ഇതിന്റെ മുകളില്‍ തന്നെ. നാടിന്റെ മുക്കിലും മൂലയിലുമെല്ലാം ചുമരെഴുത്തിന്റെ പേരില്‍ അടികലശങ്ങള്‍ നടന്നാല്‍ പിന്നെ പോലീസുകാരുടെ നേതൃത്വങ്ങള്‍ സമാധാനയോഗങ്ങള്‍ നടത്തുന്ന നേര്‍ച്ച തുടങ്ങും. എഴുതിയ എഴുത്തെല്ലാം അതാത് പാര്‍ട്ടികള്‍ തന്നെ മായ്ക്കണമെന്ന് തീരുമാനമെടുത്ത് ചായയും കുടിച്ച് പിരിയും. എന്നാല്‍ എഴുത്തെല്ലാം പിന്നെയും അവിടെ തന്നെ കിടക്കും. വീണ്ടും അടി തുടങ്ങാന്‍. എല്ലാ വില്ലേജ് തലങ്ങളിലും പോലീസ് സ്റ്റേഷനുകളിലും മാസത്തില്‍ ഒരുദിവസം സമാധാനയോഗങ്ങള്‍ വിളിക്കണമെന്ന ഉത്തരവ് ഇറക്കിയതല്ലാതെ എത്രയിടത്ത് നടക്കുന്നുണ്ടെന്ന് അന്വേഷിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തിനാല്‍ അതിന്റെ കണക്കൊന്നും എവിടെയുമില്ലത്രെ. ഇപ്പോഴെങ്കിലും പോലീസുകാര്‍ക്ക് നല്ലബുദ്ധി തോന്നിയല്ലോയെന്ന സന്തോഷത്തിലാണ് പാവം സമാധാനകാംഷികള്‍.

 

LIVE NEWS - ONLINE

  • 1
    1 min ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍