Tuesday, October 16th, 2018

ഇലക്ട്രിക് വാഹനങ്ങള്‍ കൈയ്യടക്കി പൊതുഗതാഗത രംഗവും.!.

ഡല്‍ഹി മുംബൈ ഉള്‍പ്പെടെ 11 നഗരങ്ങളിലാണ് വൈകാതെ ഇലക്ട്രിക് വാഹനങ്ങളെത്തുന്നത്

Published On:Jan 2, 2018 | 9:09 am

അധികം വൈകാതെ തന്നെ പല നഗരങ്ങളിലും പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങള്‍ കടന്നുവരും. ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹി മുംബൈ ഉള്‍പ്പെടെ 11 നഗരങ്ങളിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഇലക്ട്രിക് ബസുകള്‍, ഇലക്ട്രിക് ടാക്സികള്‍, ഇലക്ട്രിക് റിക്ഷകള്‍ തുടങ്ങിയവ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുര്‍, ലഖ്‌നൗ, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ജമ്മു, ഗുവാഹത്തി എന്നിവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള മറ്റു നഗരങ്ങള്‍. ഈ നഗരങ്ങള്‍ക്ക് പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും ചാര്‍ജിങ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. പൊതുഗതാഗത രംഗത്ത് വൈദ്യുതി വാഹനങ്ങള്‍ എത്തുന്നതിലൂടെ മലിനീകരണത്തോത് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍.

LIVE NEWS - ONLINE

  • 1
    1 hour ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 2
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 3
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 4
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 5
    5 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 6
    8 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 7
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 8
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു

  • 9
    9 hours ago

    കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി വേണം