Tuesday, November 13th, 2018

ഷൊറണൂര്‍ -മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കും

        വൈദ്യുതീകരിച്ച ഷൊറണൂര്‍ -മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കാന്‍ നിര്‍ദ്ദേശം. വൈദ്യുതീകരിച്ച ഷൊറണൂര്‍-മംഗലാപുരം പാതയില്‍ ഏഴ് യാത്രാ തീവണ്ടികള്‍ വൈദ്യുത എന്‍ജിന്‍ ഉപയോഗിച്ച് ഓടിക്കാനാണ് നിര്‍ദേശം. എന്നാല്‍ ഷൊറണൂരിലും കണ്ണൂര്‍ സൗത്തിലും മാത്രമേ ഇപ്പോള്‍ വൈദ്യുതിയെടുക്കാന്‍ സബ്‌സ്‌റ്റേഷനുകള്‍ പൂര്‍ത്തിയായിട്ടുള്ളൂ. ഈ സംവിധാനം ഉപയോഗിച്ച് ഇത്രയും തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ എങ്ങനെ ഓടിക്കുമെന്ന കാര്യം വ്യക്തമല്ല. ഷൊറണൂരിനും കണ്ണൂരിനും ഇടയില്‍ എലത്തൂരും തിരൂരുമാണ് സബ്‌സ്‌റ്റേഷനുകള്‍ പൂര്‍ത്തിയാവാനുള്ളത്. ഷൊറണൂര്‍-കല്ലായി റൂട്ടില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ചരക്കുതീവണ്ടികള്‍ വൈദ്യുതി … Continue reading "ഷൊറണൂര്‍ -മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കും"

Published On:Apr 5, 2016 | 12:41 pm

Electric Train India Full

 

 

 

 
വൈദ്യുതീകരിച്ച ഷൊറണൂര്‍ -മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കാന്‍ നിര്‍ദ്ദേശം. വൈദ്യുതീകരിച്ച ഷൊറണൂര്‍-മംഗലാപുരം പാതയില്‍ ഏഴ് യാത്രാ തീവണ്ടികള്‍ വൈദ്യുത എന്‍ജിന്‍ ഉപയോഗിച്ച് ഓടിക്കാനാണ് നിര്‍ദേശം. എന്നാല്‍ ഷൊറണൂരിലും കണ്ണൂര്‍ സൗത്തിലും മാത്രമേ ഇപ്പോള്‍ വൈദ്യുതിയെടുക്കാന്‍ സബ്‌സ്‌റ്റേഷനുകള്‍ പൂര്‍ത്തിയായിട്ടുള്ളൂ. ഈ സംവിധാനം ഉപയോഗിച്ച് ഇത്രയും തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ എങ്ങനെ ഓടിക്കുമെന്ന കാര്യം വ്യക്തമല്ല. ഷൊറണൂരിനും കണ്ണൂരിനും ഇടയില്‍ എലത്തൂരും തിരൂരുമാണ് സബ്‌സ്‌റ്റേഷനുകള്‍ പൂര്‍ത്തിയാവാനുള്ളത്. ഷൊറണൂര്‍-കല്ലായി റൂട്ടില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ചരക്കുതീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിച്ചിരുന്നു. ഷൊറണൂരില്‍ നിന്ന് അധിക വൈദ്യുതിയെടുത്തായിരുന്നു ഇത്. കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍ ഞായറാഴ്ചമുതല്‍ വൈദ്യുതി എന്‍ജിനില്‍ ഓടിത്തുടങ്ങിയിരുന്നു. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം, ആലപ്പുഴ-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസുകള്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍, കോയമ്പത്തൂര്‍കണ്ണൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 2
    2 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 3
    2 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 4
    3 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 5
    3 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 6
    3 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 7
    4 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 8
    4 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 9
    5 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി