Wednesday, November 14th, 2018

തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; എഎസ്‌ഐക്ക് വൈദ്യുതാഘാതമേറ്റു

കോട്ടയം: വീടിന്റെ ടെറസില്‍ കയറിനിന്ന് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ മുട്ടി ഗൃഹനാഥനായ എ.എസ്.ഐ.ക്ക് വൈദ്യുതാഘാതമേറ്റു. തൊട്ടടുത്ത് കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍മൂലം സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. വാഗമണ്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.യായ ഇളങ്ങുളം കൊപ്രാക്കളം നെടുമ്പലക്കര സുനില്‍കുമാറി(47)നാണ് വൈദ്യുതാഘാതമേറ്റത്. വീടിന്റെ ടെറസില്‍ കയറി അറ്റത്ത് കമ്പി വളച്ചുകെട്ടിയ മുളന്തോട്ടികൊണ്ട് തെങ്ങില്‍നിന്ന് തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇദ്ദേഹം തോട്ടിയില്‍നിന്ന് പിടിവിടാനാവാതെ നിശ്ചലനായി നിന്നപ്പോള്‍ തൊട്ടടുത്ത നിര്‍മാണ സൈറ്റിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ കൊപ്രാക്കളം … Continue reading "തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; എഎസ്‌ഐക്ക് വൈദ്യുതാഘാതമേറ്റു"

Published On:Jun 26, 2018 | 8:03 am

കോട്ടയം: വീടിന്റെ ടെറസില്‍ കയറിനിന്ന് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ മുട്ടി ഗൃഹനാഥനായ എ.എസ്.ഐ.ക്ക് വൈദ്യുതാഘാതമേറ്റു. തൊട്ടടുത്ത് കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍മൂലം സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. വാഗമണ്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.യായ ഇളങ്ങുളം കൊപ്രാക്കളം നെടുമ്പലക്കര സുനില്‍കുമാറി(47)നാണ് വൈദ്യുതാഘാതമേറ്റത്. വീടിന്റെ ടെറസില്‍ കയറി അറ്റത്ത് കമ്പി വളച്ചുകെട്ടിയ മുളന്തോട്ടികൊണ്ട് തെങ്ങില്‍നിന്ന് തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇദ്ദേഹം തോട്ടിയില്‍നിന്ന് പിടിവിടാനാവാതെ നിശ്ചലനായി നിന്നപ്പോള്‍ തൊട്ടടുത്ത നിര്‍മാണ സൈറ്റിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ കൊപ്രാക്കളം പള്ളിക്കുന്നേല്‍ രഘുനാഥന്‍ വീടിന് മുകളിലേക്ക് ഓടിക്കയറി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തോട്ടിയില്‍നിന്ന് പിടിവിടുവിക്കാന്‍ വഴികാണാതെ വന്നതോടെ ഉടുമുണ്ടഴിച്ച് ചുറ്റിപ്പിടിച്ച് തോട്ടി വൈദ്യുതി കമ്പിയില്‍നിന്ന് വലിച്ചുമാറ്റി. നിശ്ചലനായി നിലത്തുവീണ സുനില്‍കുമാറിന്റെ നെഞ്ചിലിടിച്ച് പ്രഥമശുശ്രൂഷ നല്‍കി. ഉടന്‍തന്നെ പ്രദേശവാസികളെ വിവരമറിയിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുനില്‍കുമാറിന്റെ കൈക്കും കാലിനും പൊള്ളലേറ്റിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി