Thursday, May 24th, 2018

റോഡ് കീഴടക്കാന്‍ ഇനി ഇലക്ട്രിക് കാറുകള്‍

സാന്‍ഫ്രാന്‍സികോ: റോഡുകളില്‍ ഇനി ചീറിപ്പായാന്‍ ഇലക്ട്രിക് കാറുകളും. മലിനീകരണം കുറക്കുക എന്ന ലക്ഷ്യവും ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയ കമ്പനിയാണ് ടെസ്‌ല. മോഡല്‍ 3 എന്ന തങ്ങളുടെ പുതിയ കാറിനെ രംഗത്തിറക്കി വാഹന വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിക്കാനാണ് ടെസ്‌ലയുടെ നീക്കം. കാറിനെ സ്വയം നിയന്ത്രിക്കുന്ന സെല്‍ഫ് ഡ്രൈവിങ് സിസ്റ്റമുള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായാണ് ടെസ്‌ല വിപണിയിലേക്ക് എത്തുന്നത്. 15 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്റീരിയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടെസ്‌ലയുടെ മോഡല്‍ … Continue reading "റോഡ് കീഴടക്കാന്‍ ഇനി ഇലക്ട്രിക് കാറുകള്‍"

Published On:Aug 7, 2017 | 1:38 pm

സാന്‍ഫ്രാന്‍സികോ: റോഡുകളില്‍ ഇനി ചീറിപ്പായാന്‍ ഇലക്ട്രിക് കാറുകളും. മലിനീകരണം കുറക്കുക എന്ന ലക്ഷ്യവും ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.
ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയ കമ്പനിയാണ് ടെസ്‌ല. മോഡല്‍ 3 എന്ന തങ്ങളുടെ പുതിയ കാറിനെ രംഗത്തിറക്കി വാഹന വിപണിയെ ഒരിക്കല്‍ കൂടി ഞെട്ടിക്കാനാണ് ടെസ്‌ലയുടെ നീക്കം.
കാറിനെ സ്വയം നിയന്ത്രിക്കുന്ന സെല്‍ഫ് ഡ്രൈവിങ് സിസ്റ്റമുള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായാണ് ടെസ്‌ല വിപണിയിലേക്ക് എത്തുന്നത്. 15 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്റീരിയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടെസ്‌ലയുടെ മോഡല്‍ എസിന് താഴെ വരുന്ന കാറാണ് മോഡല്‍ 3. അമേരിക്കന്‍ വിപണിയില്‍ കാറിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അഞ്ച് സീറ്റുള്ള സെഡാന്‍ അതാണ് ടെസ്‌ലയുടെ മോഡല്‍ 3. അതിവേഗ ചാര്‍ജിങ്ങാണ് കാറിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. 20 മുതല്‍ 30 മിനുട്ട് വരെ ചാര്‍ജ് ചെയ്താല്‍ 346 കി.മീറ്റര്‍ വരെ കാറിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ടെസ്‌ലയുടെ അവകാശവാദം. ആറ് സെക്കന്‍ഡ് കൊണ്ട് ഈ കരുത്തന്‍ 100 കി.മീറ്റര്‍ വേഗത കൈവരിക്കും. 22.5 ലക്ഷമാണ് അമേരിക്കന്‍ വിപണിയിലെ കാറിന്റെ വില.

ആറ് സെക്കന്റ്് കൊണ്ട് ഈ കരുത്തന്‍ 100 കി.മീറ്റര്‍ വേഗത കൈവരിക്കും. 22.5 ലക്ഷമാണ് അമേരിക്കന്‍ വിപണിയിലെ കാറിന്റെ വില.

LIVE NEWS - ONLINE

  • 1
    17 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു