Saturday, February 16th, 2019

ഇനി ഇലക്ട്രിക് പമ്പുകളും

    ജപ്പാനിലെ വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഇലക്ട്രിക് പമ്പുകള്‍ തുറക്കുന്നു. അതിനായി വന്‍കിട കമ്പനികള്‍ രംഗത്തിറങ്ങി ക്കഴിഞ്ഞു. ഒപ്പം സര്‍വ പിന്തുണയുമായി സര്‍ക്കാരുമുണ്ട്.ടൊയോട്ട, നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നീ കമ്പനികളാണ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള പദ്ധതികളുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ 5000 ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇത് 12000 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ അഭാവം മൂലമാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇലക്ട്രിക് പമ്പുകള്‍ ധാരാളമായി വന്നുകഴിഞ്ഞാല്‍ ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ … Continue reading "ഇനി ഇലക്ട്രിക് പമ്പുകളും"

Published On:Sep 9, 2013 | 5:20 pm

Electric Charging Stations

 

 
ജപ്പാനിലെ വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഇലക്ട്രിക് പമ്പുകള്‍ തുറക്കുന്നു. അതിനായി വന്‍കിട കമ്പനികള്‍ രംഗത്തിറങ്ങി ക്കഴിഞ്ഞു. ഒപ്പം സര്‍വ പിന്തുണയുമായി സര്‍ക്കാരുമുണ്ട്.ടൊയോട്ട, നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നീ കമ്പനികളാണ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള പദ്ധതികളുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ 5000 ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇത് 12000 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ അഭാവം മൂലമാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇലക്ട്രിക് പമ്പുകള്‍ ധാരാളമായി വന്നുകഴിഞ്ഞാല്‍ ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ വില്‍പനയും കൂടുമെന്നാണ് വാഹനക്കമ്പനികളുടെ കണക്കുകൂട്ടല്‍.
കാര്‍ബണ്‍ തുപ്പുന്ന പെട്രോള്‍ വാഹനങ്ങള്‍ക്കു പകരം ആ പ്രശ്‌നം ഒട്ടുമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായിക്കഴിഞ്ഞാല്‍ അന്തരീക്ഷമലിനീകരണത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാരും പ്രതീക്ഷിക്കുന്നു.
2012ല്‍ ജപ്പാനില്‍ മൊത്തം വിറ്റ വാഹനങ്ങളില്‍ 0.6 ശതമാനം മാത്രമായിരുന്നു ഇലക്ട്രിക് വാഹനങ്ങള്‍. 2020ഓടെ ഇത് ഇരുപത് ശതമാനമാക്കി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി 100.5 ബില്ല്യന്‍ യെന്നിന്റെ (ഏതാണ്ട് 6300 കോടി രൂപ) പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പുതുതായി ചാര്‍ജിംഗ്്‌സ്‌റ്റേഷന്‍ തുടങ്ങുന്നവര്‍ക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കും. വാഹനക്കമ്പനികളും ഈ ലക്ഷ്യം നേടാന്‍ പണം മുടക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    44 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 2
    44 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    55 mins ago

    വനിത ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച

  • 4
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    3 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു